വൈറസിന്റെ ഉറവിടം: അന്വേഷണ ആവശ്യം തള്ളി ചൈന
text_fieldsലണ്ടൻ: കൊറോണ വൈറസിെൻറ ഉറവിടം സംബന്ധിച്ച അന്താരാഷ്ട്ര സമിതിയുടെ സ്വതന്ത്ര അന ്വേഷണം വേണമെന്ന ആവശ്യം ചൈന തള്ളി.
വൈറസിനെ നിർമാർജനം ചെയ്യാനുള്ള തങ്ങളുടെ ജാഗ്ര തയെ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്ന് ചൈനയുടെ ബ്ര ിട്ടനിലെ മുതിർന്ന നയതന്ത്രജ്ഞനായ ചിൻ വെൻ വ്യക്തമാക്കി.
കോവിഡിെൻറ യഥാർഥ ഉദ് ഭവം സംബന്ധിച്ച വിവരം ലഭിച്ചാൽ അത് രോഗനിർമാർജനം എളുപ്പമാക്കുമെന്ന കണക്കുകൂട്ടലിലാണ് വിവിധ കോണുകളിൽനിന്ന് അന്വേഷണ ആവശ്യം ഉയർന്നത്. കഴിഞ്ഞവർഷം വുഹാനിലെ വന്യജീവികളുടെ മാംസവിൽപന ശാലയിൽനിന്നാണ് രോഗം പരന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറസ് വ്യാപിച്ചതിെൻറ യഥാർഥ വിവരം മറച്ചുവെച്ചതിനെതിരെ യൂറോപ്യൻ യൂനിയനും രംഗത്തുവന്നിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനക്കെതിരെ നിരന്തരം പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. അതിനിടെ, വുഹാനിലെ ലബോറട്ടറിയിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന ആരോപണവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്.
എന്നാൽ, ഇത് തങ്ങൾക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വാദം ഉയർത്തിയാണ് ചൈന ഇതിനെ പ്രതിരോധിക്കുന്നത്. അതേസമയം, ചൈനയെ പ്രതിക്കൂട്ടിലാക്കാൻ സമാന ചിന്താഗതിയുള്ള രാഷ്ട്രങ്ങളുടെ സഹകരണം ഉറപ്പു വരുത്താൻ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.