ചൈന തടവിലാക്കിയ നൊേബൽ ജേതാവ് ലിയു സിയാബോ അന്തരിച്ചു
text_fieldsഷെന്യാങ്: ചൈനയിലെ രാഷ്ട്രീയ തടവുകാരനും സമാധാനത്തിനുള്ള നൊേബൽ ജേതാവുമായ ലിയു സിയാബോ അന്തരിച്ചു. 61 വയസ്സായിരുന്നു. കരളിന് അർബുദം ബാധിച്ച ഇദ്ദേഹത്തിെൻറ അന്ത്യം ഷെന്യാങ്ങിലെ ചൈനീസ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഒരുമാസം മുമ്പാണ് ജയിലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
2010ലാണ് ലിയു സിയാബോക്ക് നൊേബൽ പുരസ്കാരം പ്രഖ്യാപിച്ചതെങ്കിലും ഇേതറ്റുവാങ്ങാൻ ഭരണകൂടം അനുവദിച്ചില്ല. അദ്ദേഹത്തിെൻറ അഭാവത്തിൽ ഒഴിഞ്ഞ കസേരയിലാണ് നൊേബൽ സമിതി പുരസ്കാരം സമർപ്പിച്ചത്. ചൈനയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ലിയു സിയാബോക്ക് നൊേബൽ സമിതി പുരസ്കാരം പ്രഖ്യാപിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ശബ്ദിച്ചതിന് 2008ൽ തടവിലാക്കപ്പെട്ട ലിയു സിയാബോയെ 2009ൽ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. സർവകലാശാല മുൻ പ്രഫസറായിരുന്ന ലിയു സിയാബോ 1989ലെ ടിയാൻമെൻ സ്ക്വയർ സമരത്തിലും പെങ്കടുത്തിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയെയും ചൈന വീട്ടുതടങ്കലിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.