ചൈനയിൽ കുഞ്ഞു ജനിച്ചു; മാതാപിതാക്കൾ മരിച്ച് നാലുവർഷത്തിനു ശേഷം
text_fieldsബെയ്ജിങ്: ചൈനയിൽ മാതാപിതാക്കൾ മരണപ്പെട്ട് നാലു വർഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു. 2013ൽ കാറപകടത്തിൽ മരണെപ്പടുന്നതിനുമുമ്പ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കൻ ചൈനയിലെ നാൻജിങ്ങിലെ ആശുപത്രിയിലാണ് ഭ്രൂണം സൂക്ഷിച്ചത്.
ദമ്പതികൾ മരിച്ചതോടെ അവരുടെ മാതാപിതാക്കൾ ഇൗ ഭ്രൂണം ഉപയോഗിക്കാനുള്ള അവകാശത്തിനായി പോരാടി.ദ്രവാവസ്ഥയിലുള്ള നൈട്രജൻ നിറച്ച ടാങ്കിൽ മൈനസ് 196 ഡിഗ്രി സെൽഷ്യസിലായിരുന്നു ഭ്രൂണം സൂക്ഷിച്ചത്. മരിച്ചുപോയ ദമ്പതികളുടെ മാതാപിതാക്കൾക്ക് ഭ്രൂണം കൈമാറാൻ കോടതി ഉത്തരവിട്ടു. എന്നാൽ, ചൈനയിൽ വാടക
ഗർഭധാരണം നിരോധിച്ചത് വൻ തിരിച്ചടിയായി. അതിനാൽ മറ്റൊരു രാജ്യത്തെ സമീപിക്കുകയായിരുന്നു ഏക പോംവഴി. അങ്ങനെയാണ് അവർ ലാവോസിലെ വാടകഗർഭധാരണത്തിന് സഹായിക്കുന്ന ഏജൻസിയെ സമീപിച്ചത്.
എന്നാൽ, ദ്രവാവസ്ഥയിലുള്ള നൈട്രജൻ സൂക്ഷിച്ച ബോട്ടിലുമായി യാത്രചെയ്യാൻ വിമാനങ്ങൾ തയാറായില്ല. അതിനാൽ, പ്രത്യേകം സജ്ജീകരിച്ച ഭ്രൂണമടങ്ങിയ പെട്ടിയുമായി കാർ വഴിയാണ് അവർ ലാവോസിലെത്തിയത്. അവിടെയെത്തി വാടക അമ്മയെ കണ്ടെത്തി അവരുടെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചു.
2017 ഡിസംബറിൽ ടിയാൻഷ്യൻ എന്ന ആൺകുഞ്ഞ് പിറവിയെടുത്തു. കുഞ്ഞിെൻറ പൗരത്വവും പിതൃത്വവും പ്രശ്നമായിരുന്നു. ഡി.എൻ.എ പരിശോധന നടത്തി മുത്തശ്ശി-മുത്തശ്ശന്മാർ തങ്ങളുടെ പേരക്കുട്ടിയുടെ പിതൃത്വം തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.