ചൈനീസ് മിലിട്ടറി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ സൈനികർക്ക് നൽകാൻ അനുമതി
text_fieldsബീജിങ്: മിലിട്ടറി റിസേർച്ച് യൂണിറ്റ് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ സൈനികർക്ക് നൽകാൻ അനുമതി നൽകി ചൈനയിലെ സൈനിക അധികൃതർ. മിലിട്ടറി മെഡിക്കൽ സയൻസ് അകാദമിയുടെ കീഴിലുള്ള ബയോ എൻജിനീയറിങ്ങും കാൻസിനോ കമ്പനിയും സംയുക്തമായാണ് എഡി5 - എൻകോവ് എന്ന വാക്സിൻ വികസിപ്പിച്ചെടുത്തത്. ഹോേങ്കാങ് സ്റ്റോക് എക്സ്ചേഞ്ചിലൂടെ തിങ്കളാഴ്ചയാണ് ഇൗ വിവരം പുറംലോകത്തെത്തുന്നത്.
ക്ലിനിക്കൽ ട്രയലുകളിൽ നിന്നുള്ള ഡാറ്റകൾ പ്രകാരം വാക്സിൻ മികച്ച നിലവാരത്തിലുള്ളതാണെന്നും കൊറോണ വൈറസ് മൂലമുള്ള രോഗങ്ങൾ തടയാൻ അതിന് സാധിക്കുമെന്നും കാൻസിനോ ബയോളജിക്സ് സ്റ്റോക് എക്സ്ചേഞ്ചിന് നൽകിയ രേഖകളിൽ പറയുന്നു. സൈന്യത്തിന് പ്രത്യേകമായി വേണ്ട മരുന്ന് എന്ന നിലയിൽ ജൂൺ 25നാണ് സെൻട്രൻ മിലിട്ടറി കമീഷൻ വാക്സിന് ഒരു വർഷത്തേക്ക് അനുമതി നൽകിയത്. ജൂൺ 11ന് വാക്സിെൻറ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അതേസമയം, പുതിയ വാക്സിൻ ചൈനയിലെ എല്ലാ സൈനികരിലും പരീക്ഷിക്കുമോ എന്നടക്കമുള്ള എ.എഫ്.പി ന്യൂസിെൻറ ചോദ്യങ്ങൾക്ക് മിലിട്ടറി അധികൃതർ ഉത്തരം നൽകിയിട്ടില്ല. വാക്സിൻ വാണിജ്യവത്കരിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്ന് കാൻസിനോ ബയോളജിക്സും വ്യക്തമാക്കുന്നു. നിലവിൽ ലോകാരോഗ്യ സംഘടനയിൽ 131 വാക്സിൻ കാൻഡിഡേറ്റുകൾ പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണ്. ഇവയിൽ ഒന്നിനും നിലവിൽ അനുമതി ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.