ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് മുറവിളി ഉയരുന്നു
text_fieldsെബയ്ജിങ്: കൊറോണ വൈറസ് പടരുന്നുവെന്ന മുന്നറിയിപ്പ് നൽകിയ ഡോക്ടർ മരിച്ച സം ഭവത്തെത്തുടർന്ന് ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി ഉയരുന്നു. രാ ജ്യത്ത് രാഷ്ട്രീയമാറ്റം ഉണ്ടാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
വ ൂഹാനിലെ നേത്രരോഗ വിദഗ്ധനായിരുന്ന ലി വെൻലിയാങ്ങിെൻറ മരണമാണ് ചൈനയിൽ പതിവി ല്ലാത്തതരം പ്രതിഷേധത്തിന് വഴിമരുന്നിട്ടത്. രോഗം പടർന്നുപിടിക്കുന്നതിനും ഒരുമ ാസം മുമ്പുതന്നെ സാർസ് രോഗത്തിന് തുല്യമായ തരം വൈറസ് പടരുന്നുവെന്ന് 34കാരനായ ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന കുറ്റംചുമത്തി ലി അടക്കം എട്ടു പേരെ വൂഹാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
ലി മരിച്ചതോടെ ചൈനയിൽ കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണെമന്ന് ആവശ്യപ്പെടുന്ന രണ്ട് തുറന്ന കത്തുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൂഹാനിലെ 10 പ്രഫസർമാർ ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തിെൻറയും സമൂഹത്തിെൻറയും താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ലി അടക്കമുള്ള ഡോക്ടർമാർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ അവരെ ശിക്ഷിച്ചതിന് പരസ്യമായി മാപ്പ് പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിന് സമാനമായി ചൈനയിലുള്ള വീബോ എന്ന സമൂഹമാധ്യമത്തിലാണ് കത്തുകൾ പ്രത്യക്ഷപ്പെട്ടത്.
പ്രശസ്തമായ സിൻഹുവ സർവകലാശാലയിെല പൂർവവിദ്യാർഥികളുടെ പേരിലിറങ്ങിയ രണ്ടാമത്തെ കത്തിൽ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ച് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. സർക്കാറിനെ വിമർശിച്ചാൽ ഞൊടിയിടയിൽ ജയിലിലാകുന്ന ചൈനയിൽ ഇൗ കത്തുകൾ പ്രചരിച്ചത് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മരണശേഷം ചൈനക്കാരുടെ ഹീറോയായിരിക്കുകയാണ് ലി.
ഹോങ്കോങ്ങിൽ തടഞ്ഞുവെച്ച കപ്പൽ യാത്രികർ മോചിതരായി
ഹോങ്കോങ്: കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് ഹോങ്കോങ്ങിൽ തടഞ്ഞുവെച്ച ആഡംബര കപ്പലിലെ ജീവനക്കാരെയും യാത്രക്കാരെയും വിട്ടയച്ചു. കപ്പലിലെ 1800 ജീവനക്കാരുടെയും പരിശോധന പൂർത്തിയാവുകയും ആർക്കും രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് വിട്ടത്. അഞ്ചുദിവസമായി ഹോങ്കോങ്ങിൽ പരിശോധനയിലായിരുന്നു 3600ഓളം യാത്രികർ.
‘ദ വേൾഡ് ഡ്രീം’ എന്ന ആഡംബര കപ്പൽ തൊട്ടുമുമ്പ് നടത്തിയ യാത്രയിലുണ്ടായിരുന്ന മൂന്ന് ചൈനീസുകാർക്ക് പിന്നീട് അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ബുധനാഴ്ചയാണ് കപ്പൽ ഹോങ്കോങ്ങിൽ എത്തിയത്. ജീവനക്കാർക്ക് മാത്രമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.