പ്രശ്നം വഷളാക്കരുത്; ട്രംപിനോട് ചൈന
text_fieldsബെയ്ജിങ്: കൊറിയൻ മുനമ്പിൽ യുദ്ധഭീതി വിതക്കുന്ന വാക്കുകളും നടപടികളും അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ചൈന. ഇരുരാജ്യങ്ങളും വാക്പോര് തുടർന്നാൽ നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മുന്നറിയിപ്പു നൽകി.
ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഷിയുടെ ആവശ്യം. ഉത്തര കൊറിയയുടെ പ്രകോപനം സൃഷ്ടിക്കുന്ന നടപടികളും സ്വഭാവവും അവസാനിപ്പിക്കാമെന്ന് ഷി ജിൻപിങ് ഉറപ്പുനൽകിയതായി വൈറ്റ്ഹൗസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഉത്തര കൊറിയ രണ്ട് ഭൂഖണ്ഡാന്തരമിസൈലുകൾ പരീക്ഷിച്ചതിനുപിന്നാലെയാണ് സംഘർഷം തുടങ്ങിയത്. പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യു.എസ് ഉത്തര കൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, യു.എസിെൻറ വ്യോമതാവളത്തിൽ മിസൈൽ ആക്രമണം നടത്തുമെന്നായിരുന്നു ഉത്തര കൊറിയയുടെ മറുപടി. കഴിഞ്ഞദിവസം ഏതാക്രമണത്തിനും അമേരിക്കൻ സൈന്യം സുസജ്ജമാണെന്ന് ട്രംപ് തിരിച്ചടിച്ചതോടെ കൊറിയൻ മുനമ്പിലെ യുദ്ധഭീതി ഇരട്ടിച്ചു.
ഉത്തര കൊറിയയുടെ മിസൈലിനെ പ്രതിരോധിക്കാൻ ജപ്പാൻ മിസൈൽപ്രതിരോധസംവിധാനവും സജ്ജമാക്കി. ഇൗ സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കാൻ മാധ്യസ്ഥശ്രമവുമായി ചൈനയുടെ നീക്കം. ഇരുരാജ്യങ്ങളും പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് ചൈന നേരത്തേ ആവശ്യപ്പെട്ടിരുന്നു. യു.എസിനെ ആദ്യം ആക്രമിക്കുകയാെണങ്കിൽ ഉത്തര കൊറിയക്ക് ഒരുവിധത്തിലുള്ള സഹായവും ചെയ്യില്ലെന്ന് പ്രധാന അണിയായ ചൈന കഴിഞ്ഞദിവസം നയം വ്യക്തമാക്കിയിരുന്നു. എന്നാൽ, യു.എസിെൻറ ഭാഗത്തുനിന്ന് ആദ്യം പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. പ്രശ്നത്തിൽ ചൈന ഇടപെടുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.