കിം ജോങ് ഉന്നിനെ വധിക്കാൻ സി.െഎ.എ പദ്ധതിയിട്ടതായി ഉ.കൊറിയ
text_fieldsപ്യോങ്യാങ്: യു.എസ് രഹസ്യാന്വേഷണ സംഘമായ സി.െഎ.എയും ദക്ഷിണ കൊറിയൻ ചാരസംഘടനയും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാൻ പദ്ധതിയിട്ടതായി ആരോപണം. ഒൗദ്യോഗിക വാർത്താമാധ്യമം വഴിയാണ് ഉത്തര കൊറിയ വിവരം പുറത്തുവിട്ടത്. കിമ്മിനെ വധിക്കാനുള്ള പദ്ധതി തകർത്തതായും അധികൃതർ വ്യക്തമാക്കി.
പിതാമഹൻ കിം ഇൽ സുങ്ങിെൻറ ജന്മദിനത്തോടനുബന്ധിച്ചു നടന്ന സൈനിക പരേഡിനിടെയാണ് കിമ്മിനെ വധിക്കാൻ പദ്ധതിയിട്ടത്. ജൈവ രാസ പദാർഥങ്ങൾ ഉപയോഗിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ഇത്തരം വസ്തുക്കൾ ഒരാളുടെ ശരീരത്തിലേക്ക് കടത്താൻ വളരെ ദൂരെനിന്നേ കഴിയും. ഫലമറിയാൻ മാസങ്ങളുമെടുക്കും. കൃത്യം നടത്താൻ ഇരു സംഘടനകളും വാടെക്കടുത്ത ആളെ കണ്ടെത്തിയിട്ടുണ്ടെന്നും കനത്ത തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പു നൽകുന്നുമുണ്ട്. സംഭവത്തെ കുറിച്ച് യു.എസ്, ദ. കൊറിയ അധികൃതർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.