റോഹിങ്ക്യകൾക്ക് ബംഗ്ലാദേശ് ദ്വീപിൽ ‘തടവറ’കൾ ഒരുങ്ങുന്നു- വിഡിയോ
text_fieldsധാക്ക: റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിക്കാൻ ബംഗ്ലാദേശിലെ എകാന്ത ദ്വീപിലൊരുങ്ങുന്ന ജയിലറകൾക്ക് സമാനമായ ക്യാമ്പുകളുടെ ദൃശ്യങ്ങൾ പുറത്ത്. ബാസൻ ചാർ ദ്വീപിൽ സർക്കാർ അതിരഹസ്യമായാണ് ക്യാമ്പുകൾ നിർമിക്കുന്നത്. മ്യാന്മറിലെ രാഖൈൻ മേഖലയിലെ സൈനികരുടെ ക്രൂര പീഡനങ്ങളെ തുടർന്ന് അഭയംതേടിയ ഒരു ലക്ഷത്തോളം റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിക്കാനാണ് ചെറു കോൺക്രീറ്റ് കൂരകളുടെ നിർമാണം.
അടുത്ത വർഷത്തോടെ അഭയാർഥി ക്യാമ്പുകളിൽനിന്ന് റോഹിങ്ക്യകളെ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഏഴു ലക്ഷത്തോളം റോഹിങ്ക്യകൾ താമസിക്കുന്നത് കോക്സസ് ബസാറിലെ അഭയാർഥി ക്യാമ്പുകളിലാണ്. ബംഗ്ലാദേശിലെ ഉൾപ്രദേശത്ത്, മേഖ്ന നദിക്കടുത്ത് സ്ഥിതിചെയ്യുന്ന ബാസൻ ചാർ ദ്വീപ് ജനവാസമില്ലാത്ത മേഖലയാണ്. ബോട്ട് വഴി മാത്രമേ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കൂ. ഇൗ മാസാദ്യം എടുത്ത ദൃശ്യങ്ങളാണ് ഗാർഡിയൻ പത്രം പുറത്തുവിട്ടത്.
ജനാലകളില്ലാത്ത രണ്ടു മീറ്റർ വീതിയും 2.5 മീറ്റർ നീളവുമുള്ള കൂരകളാണവ. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. സൈന്യത്തിനാണ് ദ്വീപിെൻറ പൂർണ നിയന്ത്രണം. കോക്സസ് ബസാറിലെ അഭയാർഥി ജീവിതത്തേക്കാൾ ദുരിതമായിരിക്കും റോഹിങ്ക്യകളുടെ ദ്വീപിലെ വാസമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപിലേക്ക് റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിക്കുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്തുവന്നിരുന്നു.
വിഡിയോ കടപ്പാട്: The Guardian
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.