ലിബിയയിൽ വൈദേശിക ഇടപെടൽ ഒഴിവാക്കാൻ ധാരണ
text_fieldsബർലിൻ: ലിബിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി എല്ലാതരം വൈദേശിക ഇടപെ ടലും ഒഴിവാക്കാൻ ബർലിൻ ഉച്ചകോടിയിൽ ധാരണ. സംഘർഷം ഇല്ലാതാക്കുന്നതിെൻറ ഭാഗമായി ആയു ധ കൈമാറ്റം നിർത്തലാക്കാനും ലോകശക്തികൾ തീരുമാനിച്ചു.
വിവിധ രാജ്യങ്ങളുടെ തലവന ്മാരായ വ്ലാദിമിർ പുടിൻ (റഷ്യ), ബോറിസ് ജോൺസൺ (ബ്രിട്ടൻ), റജബ് ത്വയ്യിബ് ഉർദുഗാൻ (തുർക്കി), ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്), അംഗല മെർകൽ (ജർമനി), അബ്ദുൽ ഫത്താഹ് അൽസീസി (ഈജിപ്ത്) തുടങ്ങിയവർക്കു പുറമെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്, യു.എ.ഇ, അൽജീരിയ, ചൈന, കോംഗോ രാജ്യങ്ങളുടെ പ്രതിനിധികളും യൂറോപ്യൻ യൂനിയൻ, ആഫ്രിക്കൻ യൂനിയൻ പ്രതിനിധികളും പെങ്കടുത്തു.
ലിബിയയിൽ പരസ്പരം പോരടിക്കുന്ന ഫായിസ് അൽ സർറാജും ഖലീഫ ഹഫ്തറും ഉച്ചകോടിക്ക് എത്തിയെങ്കിലും പരസ്പരം കൂടിക്കാഴ്ച നടത്തിയില്ല. ലിബിയയിലെ സായുധ-ആഭ്യന്തര സംഘർഷങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ഉച്ചകോടിയിൽ സംബന്ധിച്ച എല്ലാ രാജ്യങ്ങളും തീരുമാനിച്ചു. മറ്റു രാജ്യങ്ങളോടും ഇക്കാര്യം അഭ്യർഥിച്ചു. 2011ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആയുധ കൈമാറ്റ നിരോധനം പൂർണമായി നടപ്പാക്കും.
സാമ്പത്തികസഹായം നൽകുന്നതും അവസാനിപ്പിക്കും. ലിബിയയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താൻ എല്ലാ കക്ഷികളോടും ഉച്ചകോടി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.