ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐ.എസ്; ആഹ്ളാദിക്കേണ്ടെന്ന് യു.എസിന് മുന്നറിയിപ്പ്
text_fieldsലബനാന്: അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. അബു ഇബ്രാഹീം അൽ ഹാഷിമി അൽ ഖുറൈശിയെ പുതിയ നേതാവായും തെരഞ്ഞെടുത്തു. തൊട്ടുപിന്നാലെ തങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയ യു.എസിന് ഭീഷണിസന്ദേശവും പുറത്തിറക്കി. ‘‘ബഗ്ദാദിയുടെ മരണത്തിൽ മതിമറന്ന് ആഹ്ലാദിക്കേണ്ട. ഇത്രയും നാൾ അനുഭവിച്ചതിനെക്കാളും ഭയമായിരിക്കും പുതിയ ആൾ നിങ്ങൾക്കു തരാൻ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുെന്നന്നു പോലും ആ ക്രൂരത അനുഭവിക്കുേമ്പാൾ നിങ്ങൾ ചിന്തിക്കും. ’’-എന്നായിരുന്നു ഐ.എസിെൻറ ഭീഷണി സന്ദേശം.
ഭ്രാന്തനായ കിഴവൻ എന്നാണ് ട്രംപിനെ ഐ.എസ് വിശേഷിപ്പിച്ചത്. പുതിയ തലവനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐ.എസ് പുറത്തുവിട്ടിട്ടില്ല. ഖുറൈശി മതപണ്ഡിതനാണെന്നാണ് റിപ്പോർട്ട്. യുദ്ധത്തിെൻറ നായകൻ എന്നാണ് അറിയപ്പെടുന്നതുതന്നെ. ഐ.എസിനിടയിൽ അപൂർവമായി മാത്രം പറഞ്ഞുകേട്ട പേരാണ് ഖുറൈശിയുടേത്.
അതിനാൽതന്നെ ഇയാൾ ഐ.എസ് തലപ്പത്തെത്തുമെന്ന് യു.എസ് കരുതിയതുമില്ല. ഐ.എസിെൻറ ശരിയ കമ്മിറ്റിയുടെ തലവനാണ് എന്നാണ് ഐ.എസ് വിഷയത്തിൽ വിദഗ്ധനായ ഇറാഖിലെ ഹിഷാം അൽ ഹാഷിമി പറയുന്നത്. അയാളെപ്പറ്റി അധികമൊന്നും അറിവില്ല.
എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് വിളിപ്പേരായിരിക്കുമെന്നും സുരക്ഷവിഭാഗത്തിനു പരിചിതനായ ഒരാളാണു നേതൃസ്ഥാനത്തെന്നുമാണ് യു.എസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.