കൊറോണ: ചൈനയിൽ നൽകുന്നത് പരമ്പരാഗത ചികിത്സയും
text_fieldsബെയ്ജിങ്: പ്രഭവകേന്ദ്രമെന്ന് കരുതുന്ന ഹുബെയിലൊഴികെ െകാറോണ വൈറസ് വ്യാപനം കു റയുന്നുവെന്ന സർക്കാർ അവകാശവാദങ്ങൾക്കിടെ ചൈനയിൽ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 1500 കടന്നു. വെള്ളിയാഴ്ച മാത്രം 143 പേർ മരണത്തിന് കീഴടങ്ങിയെന്നും രാജ്യത്തെ മൊത്തം കൊറോണ ബാധിതർ 66,000 കവിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. കോവിഡ്-19 എന്ന് ലോകാരോഗ്യ സം ഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകത്താകമാനം 67,000 പേർക്ക് ബാധിച്ചിട്ടുണ്ട്.
അതേസമയം, ഹുബെയ് പ്രവിശ്യയിൽ പകുതിയിലധികം വൈറസ് ബാധിതർക്കും പരമ്പരാഗത ൈചനീസ് ചികിത്സയാണ് നൽകിയതെന്ന് മുതിർന്ന ചൈനീസ് ആരോഗ്യവിദഗ്ധൻ വെളിപ്പെടുത്തി. ആധുനിക ചികിത്സ രീതികളും പരമ്പരാഗത രീതിയും സംയോജിപ്പിച്ചാണ് തുടക്കം മുതൽ ചികിത്സ നടത്തിയതെന്നും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നും ദേശീയ ആരോഗ്യ കമീഷൻ ഉപമേധാവി വാങ് ഹെഷെങ് പറഞ്ഞു.
ചൈനയിൽ 31 പ്രവിശ്യകളിലായി 2641 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 849 പേരുടെ നില ഗുരുതരമാെണന്നും 1373 പേർ ആശുപത്രി വിട്ടുെവന്നും അധികൃതർ അറിയിച്ചു.
‘കൈകൊടുക്കരുത് ’
വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഫിലിപ്പീൻസിൽ ആരാധനാലയങ്ങൾ അടച്ചിടാൻ അധികൃതർ നിർദേശിച്ചു. മനിലയിൽ കത്തോലിക്ക പള്ളിയിൽ ആരാധനക്കെത്തിയവരോട് പരസ്പരം ഹസ്തദാനം നടത്തുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ബുദ്ധ, മുസ്ലിം ആരാധനാലയങ്ങളും അടച്ചിടാൻ ഉത്തരവിറങ്ങിക്കഴിഞ്ഞു.
അണുമുക്ത കറൻസിയും
രോഗവ്യാപനം തടയാൻ ചൈനയിൽ കറൻസി നോട്ടുകൾ അണുമുക്തമാക്കൽ നടപടിയും ആരംഭിച്ചു. ബാങ്കുകളിലെത്തുന്ന നോട്ടുകൾ അൾട്രാവയലറ്റ് വെളിച്ചമുപയോഗിച്ച് അണുനാശം വരുത്തി ഏഴു മുതൽ 14 ദിവസം വരെ അടച്ചുവെച്ച ശേഷമാണ് വീണ്ടും പുറത്തുവിടുന്നതെന്ന് ചൈനീസ് കേന്ദ്ര ബാങ്ക് അറിയിച്ചു.
കപ്പലിലെ ഇന്ത്യക്കാരുടെ നില തൃപ്തികരം
ഇതിനിടെ, നിരവധി യാത്രക്കാർക്ക് വൈറസ് ബാധയേറ്റ ആഡംബര യാത്രാകപ്പൽ ‘ഡയമണ്ട് പ്രിൻസസി’ലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടിയാരംഭിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. 3711 പേരുള്ള കപ്പലിൽ 218 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിലെ 138 ഇന്ത്യക്കാരിൽ മൂന്നുേപർക്കു രോഗം ബാധിച്ചിട്ടുണ്ട്.
എല്ലാവരും ടോക്യോവിൽ പ്രത്യേക കേന്ദ്രത്തിൽ ചികിത്സയിലാണ്. ‘‘പ്രത്യേക നിരീക്ഷണ കാലം കഴിഞ്ഞശേഷം ഇവരെ നാട്ടിലെത്തിക്കാനായി ജപ്പാൻ അധികൃതരുമായി ചർച്ചകൾ നടത്തിവരുകയാണ്. ചികിത്സയിലുള്ള മൂന്നുപേരുടെയും നില തൃപ്തികരമാണ്’’ -എംബസി വക്താവ് അറിയിച്ചു. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ അമേരിക്ക നടപടിയാരംഭിച്ചു. പ്രത്യേക വിമാനം അയച്ചാണ് യു.എസ് പൗരന്മാരെ തിരിച്ചെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.