ചൈനയിൽ മരണം 3200, അമേരിക്കയിൽ 11
text_fieldsകാലിഫോർണിയ/ ബെയ്ജിങ്: ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കൻ സംസ്ഥാനമായ കാല ിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയയിൽനിന്ന് മെക്സിക്കേ ായിലേക്ക് പോയ ഗ്രാൻഡ് പ്രിൻസസ് ആഡംബരക്കപ്പലിലെ യാത്രക്കാരനായ 71കാരനാണ് മരി ച്ചത്.
കപ്പൽ കാലിഫോർണിയ തീരത്ത് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടെ ആയിരക്കണക്ക ിന് യാത്രക്കാർ ദുരിതത്തിലായി. വൈറസ് ബാധിതരെന്നു സംശയിക്കുന്നവരുടെ രക്തസാമ്പിൾ പരിശോധിക്കാൻ വേണ്ടിയാണ് ബുധനാഴ്ച രാത്രിയിൽ ഹവായിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കപ്പലിെൻറ യാത്ര വൈകിപ്പിച്ചത്. 11 യാത്രക്കാർക്കും 11 കപ്പൽ ജീവനക്കാർക്കുമാണ് വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. 2500 യാത്രക്കാരാണ് ആഡംബരക്കപ്പലിലുണ്ടായിരുന്നത്.
വൈറസ് വ്യാപനം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസൊം പറഞ്ഞു.
പുതുതായി 38 പേരുടേതുൾപ്പെടെ ചൈനക്ക് കീഴിലുള്ള പ്രദേശങ്ങളിൽ കോവിഡ് മരണം 3200 ആയി. ചൈനക്കകത്ത് 2,981 പേരാണ് മരണപ്പെട്ടതെന്ന് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. അമേരിക്കയിൽ കോവിഡ് ബാധിച്ചുള്ള മരണം 11 ആയി. വൈറസ് തടയുന്നതിനായി 8,300 കോടി യു.എസ് ഡോളറിെൻറ ഫണ്ട് അനുവദിക്കാൻ അമേരിക്കൻ കോൺഗ്രസ് അനുമതി നൽകി.
ചൈനക്ക് പുറത്ത് ഏറ്റവുമധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ച ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം 5,766. മരണസംഖ്യ 35 ആയി ഉയർന്നതായി കൊറിയൻ രോഗപ്രതിരോധ കേന്ദ്രം അറിയിച്ചു.
ഇറാനിൽ കോവിഡ് ബാധിച്ചുള്ള മരണം 107 ആയതായി ആരോഗ്യ വകുപ്പ് വക്താവ് കിയനൗഷ് ജഹാൻപുർ പറഞ്ഞു. പുതുതായി സ്ഥിരീകരിച്ച 591 കേസുൾപ്പെടെ വൈറസ് ബാധിതരുടെ എണ്ണം 3,513 ആയി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 15 പേരാണ് മരിച്ചത്.
കോവിഡ് ബാധിച്ചുള്ള ആദ്യ മരണം സ്വിറ്റ്സർലൻഡിൽ റിപ്പോർട്ട് ചെയ്തു. 74 കാരിയാണ് മരിച്ചതെന്ന് മേഖല പൊലീസ് അറിയിച്ചു. നിലവിൽ 58 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്.
ബോസ്നിയയിൽ ആദ്യമായി രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലേക്ക് യാത്ര ചെയ്തയാൾക്കും കുഞ്ഞിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ ജോലിചെയ്യുന്ന ഇയാൾ ഫെബ്രുവരി അവസാനമാണ് മടങ്ങിയെത്തിയതെന്ന് ബോസ്നിയൻ ആരോഗ്യമന്ത്രി അലൻ സെറാനിക് പറഞ്ഞു.
സിംഗപ്പൂരിലെ ചങ്ങി വിമാനത്താളത്തിലെത്തിയ തുർക്കി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 112പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് മൂന്നിന് തുർക്കിഷ് എയർൈലൻസിലെത്തിയ യാത്രക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ജപ്പാൻ സന്ദർശനം മാറ്റിവെച്ചു. ഇരു രാജ്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.