കൊറോണ: യു.എസ് അനാവശ്യ പരിഭ്രാന്തി പരത്തുന്നുവെന്ന് ചൈന
text_fieldsബെയ്ജിങ്: കൊറോണയുടെ പേരിൽ അമേരിക്ക ഭീതി പടർത്തുകയാണെന്ന് ചൈന. ചൈനയിൽനിന്ന ുള്ള സഞ്ചാരികൾക്ക് നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തിയത് പരാമർശിച്ചാണ് ഈ പ്രതി കരണം. കൊറോണ പടർന്ന സാഹചര്യത്തിൽ അമേരിക്ക കാര്യമായ സഹായമൊന്നും നൽകിയില്ലെന് ന് മാത്രമല്ല, ഭീതി പടർത്താൻ ശ്രമിക്കുക കൂടി ചെയ്തെന്ന് ചൈനീസ് വിദേശകാര്യ വക്താ വ് ഹുവ ചുനിങ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കൊറോണ തടയാനായി വാഷിങ്ടൺ െവള്ളിയാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ടാഴ്ചക്കുള്ളിൽ ചൈനയിലേക്ക് പോയ എല്ലാ വിദേശികൾക്കും യു.എസിലിറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. വൂഹാനിൽനിന്നെത്തുന്ന യു.എസ് പൗരന്മാരെ രണ്ടാഴ്ച മാറ്റി പാർപ്പിക്കുകയും ചെയ്തു. ഇതുവരെ മൊത്തം എട്ട് യു.എസ് പൗരന്മാർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്.
ൈവറസ് 24 രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. മരണ സംഖ്യ 362 ആയി ഉയർന്നു. രോഗബാധയേറ്റവരുടെ എണ്ണം 17,000ത്തിൽ മേലെയാണ്. രോഗം പടർന്ന പ്രധാന മേഖലയായ ഹുബെയിൽ 68 സംഘങ്ങളിലായി 8,310 മെഡിക്കൽ ജീവനക്കാരാണ് വിവിധ പ്രവർത്തനങ്ങളിൽ വ്യാപൃതരായത്. ഞായാറാഴ്ച ഫിലിപ്പീൻസിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
സംരക്ഷണ ഉപകരണങ്ങൾ തേടി ചൈന
െകാറോണ ൈവറസ് ബാധ വലിയ തോതിൽ പടർന്ന സാഹചര്യത്തിൽ സംരക്ഷണ മെഡിക്കൽ ഉപകരണങ്ങൾ അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്ന് ചൈന അറിയിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള മുഖാവരണങ്ങൾ, സംരക്ഷിത വസ്ത്രങ്ങൾ, കണ്ണടകൾ എന്നിവയാണ് ഉടൻ വേണ്ടതെന്ന് അധികൃതർ പറഞ്ഞു. വൂഹാനിൽ മെഡിക്കൽ വസ്തുക്കൾക്ക് ക്ഷാമമുള്ളതായി ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള സൗകര്യങ്ങൾ അനുസരിച്ച്, ചൈനയിലെ കമ്പനികൾക്ക് പ്രതിദിനം 20 ദശലക്ഷം മുഖാവരണങ്ങളാണ് ഉൽപാദിപ്പിക്കാനാവുക. ദക്ഷിണ കൊറിയ, ജപ്പാൻ, കസാഖ്സ്താൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വിവിധ സാധനങ്ങൾ ചൈനയിലെത്തിച്ചിട്ടുണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുൾപ്പെടെ കൂടുതൽ സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
ൈവറസ് ഭീതി ഉയർന്നതോടെ, വിവിധ പ്രവിശ്യകൾ പൊതുസ്ഥലങ്ങളിലേക്ക് പോകുന്ന എല്ലാവരും മുഖാവരണം ഇടണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.