ജപ്പാൻ തടഞ്ഞുെവച്ച കപ്പലിൽ നിരവധി പേർക്ക് കൊറോണ
text_fieldsടോക്യോ: ജപ്പാനിൽ തടഞ്ഞുവെച്ച ആഡംബര കപ്പലിലെ സഞ്ചാരികളിൽ 10 പേർക്കെങ്കിലും കൊറ ോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യമന്ത്രി കസുനോബു കാതോ അറിയിച്ചു.
കപ്പലിൽ മൊത്തം 3500ലേറെ പേരാണുള്ളത്. യോകോഹാമ തീരത്ത് നങ്കൂരമിട്ട കപ്പ ലിലുള്ള 273 പേരുടെ പരിശോധന മാത്രമാണ് പൂർത്തീകരിച്ചത്.
അതിനാൽ, എത്രപേർക്ക് രോ ഗബാധയുണ്ടെന്ന് കൃത്യമായി പറയാനാകില്ല. ഹോേങ്കാങ്ങിൽ തടഞ്ഞുവെച്ച മറ്റൊരു കപ്പലിലുള്ളവരുടെ പരിശോധന പൂർത്തിയാക്കിയതിനെ തുടർന്ന് കപ്പൽ വിട്ടയച്ചു. ഇതിലുള്ള മൂന്നു പേർക്ക് കൊറോണയുണ്ട്. കൊറോണ ഭീഷണി പടർന്നത് ബിസിനസിനെയും ബാധിച്ചതിനാൽ, ഹോേങ്കാങ്ങിെൻറ ഔദ്യോഗിക വിമാനക്കമ്പനിയായ ‘കാത്തെ പസിഫിക്’ ജീവനക്കാർ മൂന്നാഴ്ച വേതനരഹിത അവധിയെടുക്കണമെന്ന് അഭ്യർഥിച്ചു. കമ്പനിയിൽ 27,000 പേർ ജോലി ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും ആരോഗ്യനിരീക്ഷണ സംവിധാനവും ചികിത്സാരീതികളും ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് അഭ്യർഥിച്ചു. ഇപ്പോഴത്തെ ൈവറസ് ബാധ തടയാനും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് അനിവാര്യമാണ്.
രോഗബാധിത രാജ്യങ്ങൾക്ക് സഹായമെത്തിക്കാനുള്ള പദ്ധതികൾ പരിഗണനയിലാണെന്നും ബാങ്ക് വ്യക്തമാക്കി. അതിനിടെ, കൊറോണ ചികിത്സയിൽ നിർണായകമായ മരുന്ന് കണ്ടെത്തിയതായ മാധ്യമ വാർത്തകൾ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തള്ളി.
നിലവിൽ കൊറോണ ൈവറസ് പ്രതിരോധിക്കാനുള്ള ഒരു മരുന്നും ലഭ്യമല്ലെന്ന് ഡബ്ല്യു. എച്ച്.ഒ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തങ്ങളുടെ കൂടുതൽ പൗരന്മാരെ ചൈനയിലെ വൂഹാനിൽനിന്ന് ഒഴിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.