കൊറോണ: ചൈനയിൽ മരണം 80; 2744 പേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsബെയ്ജിങ്/ഇസ്ലാമാബാദ്: അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരി ച്ചവരുടെ എണ്ണം 80 ആയി. രോഗഭീഷണിയെ തുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്നവ അടക്ക ം ഏഷ്യവൻകരയിലെ വിവിധ രാജ്യങ്ങളും വൻ ജാഗ്രതയിലാണ്. വൈറസിെൻറ രോഗവ്യാപനശേഷി കൂ ടുന്നുവെന്ന ചൈനീസ് ആരോഗ്യമന്ത്രാലയത്തിെൻറ അറിയിപ്പ് ആശങ്ക പരത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലും തായ്വാനിലും 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തായ്ലൻഡ് (7), ജപ്പാൻ (3), തെക്കൻ കൊറിയ (3), അമേരിക്ക (3), വിയറ്റ്നാം (2), സിംഗപ്പൂർ (4), മലേഷ്യ (3), നേപ്പാൾ (1), ഫ്രാൻസ് (3), ആസ്ത്രേലിയ (4) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ചൈനയിൽ മാത്രം 2,744 പേർക്ക് രോഗം സ്ഥിരീകരിച്ചു. വുഹാൻ ഉൾപ്പെടുന്ന ഹുബെയി പ്രവിശ്യയിൽ ഞായറാഴ്ച 24 പേർ മരിച്ചു. 461 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച 769 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,794 പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നു. 51 േപർ രോഗ വിമുക്തി നേടി.
കൊറോണ വൈറസ് ഉത്ഭവിച്ച വുഹാൻ തിങ്കളാഴ്ച ചൈനീസ് പ്രധാനമന്ത്രി ലീ കീക്വിയാങ് സന്ദർശിച്ചു. രോഗഭീതിയെ തുടർന്ന് മംഗോളിയ ചൈനീസ് അതിർത്തി അടച്ചു. ചൈനയിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജർമനി പൗരന്മാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.