Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മരണം 5000...

കോവിഡ്​ മരണം 5000 കടന്നു; ഇന്ത്യയിൽ രോഗബാധിതർ 81

text_fields
bookmark_border
കോവിഡ്​ മരണം 5000 കടന്നു; ഇന്ത്യയിൽ രോഗബാധിതർ 81
cancel

പാരീസ്​: കോവിഡ്​ 19 ബാധയെ തുടർന്ന്​​ വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നു. 118ഓളം രാജ്യങ്ങളിൽ പടർന്നുപ ിടിച്ച കോവിഡ്​ 19 വൈറസിനെ തുടർന്ന്​ 5,080 പേരാണ്​ മരിച്ചത്​. രോഗം ബാധിച്ചവരിൽ ഇതുവരെ 70,712പേർ രോഗവിമുക്തരായി. 1,37,882 പ േർക്കാണ്​ ഇതുവരെ രോഗ ബാധ റിപ്പോർട്ട്​ ചെയ്​തത്​. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 81 ആയി.

വിവിധ രാജ്യങ്ങളിലായി 62,090 പേർ ഇപ്പോൾ ചികിത്സയിലുണ്ട്​. വൈറസ്​ ബാധയുടെ ഉറവിട കേന്ദ്രമായ ചൈനയിൽ 3177 ​പേരാണ്​ ഇതുവരെ മരിച്ചത്​. ചൈനക്ക്​ ശേഷം ഇറ്റലിയിലാണ്​ കോവിഡ്​ 19 ഏറ്റവുമധികം നാശം വിതച്ചത്​. ഇറ്റലിയിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 1000 കടന്നിരുന്നു. 1016 പേർ ഇതുവരെ ഇവിടെ മര​ണപ്പെട്ടു. 15,000ത്തിൽ അധികം പേർക്കാണ്​ ഇറ്റലിയിൽ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.

ഇറാനിൽ 11,364 പേർക്കും ദക്ഷിണ കൊറിയയിൽ 7979 പേർക്കും വൈറസ്​ ബാധിച്ചിരുന്നു​. ലോകാരോഗ്യ സംഘടന ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരിയായി കോവിഡ്​ 19നെ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇന്ത്യയിലെ ​കൊറോണ ബാധിതരുടെ എണ്ണം വെള്ളിയാഴ്​ച 81 ആയതായി കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം, നാട്ടിലെത്താൻ കഴിയാതെ ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇറാനിലെ ഇന്ത്യക്കാരുടെ 1199 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacoronaworld newsmalayalam newscorona virus
News Summary - Coronavirus Deaths Cross 5,000 Globally -World news
Next Story