Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊറോണ:...

കൊറോണ: ഹോ​ങ്കോങ്ങിൽ ഒരാൾ മരിച്ചു; ചൈനക്ക്​ പുറത്തെ രണ്ടാമത്തെ മരണം

text_fields
bookmark_border
കൊറോണ: ഹോ​ങ്കോങ്ങിൽ ഒരാൾ മരിച്ചു; ചൈനക്ക്​ പുറത്തെ രണ്ടാമത്തെ മരണം
cancel

ബെയ്​ജിങ്​: അതിവ്യാപകമായി പടരുന്ന കൊറോണ വൈറസ്​ ബാധിച്ച്​ ഹോ​ങ്കോങ്ങിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മര ിച്ചു. ഹോ​ങ്കോങ്ങിൽ സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്​. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ്​ മരിച്ചത്​. ചൈനക്ക്​ പുറത്തെ രണ്ടാമത്തെ മരണമാണിത്​. ഞാ​യാ​റാ​ഴ്​​ച ഫി​ലി​പ്പീ​ൻ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച്​ ചൈനീസ് പൗരൻ മ​രി​ച്ചി​രു​ന്നു.

മരിച്ച ഹോ​ങ്കോങ്​ സ്വദേശി ജനുവരി 21ന്​ വുഹാൻ നഗരത്തിലേക്ക്​ യാത്ര ചെയ്​തിരുന്നു. രണ്ടു ദിവസം വുഹാനിൽ തങ്ങിയ ശേഷമാണ്​ തിരിച്ചെത്തിയത്​. പിന്നീട്​ രോഗലക്ഷണങ്ങളെ തുടർന്ന്​ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചൈനയിൽ കൊറോണ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 426 ആയി. ഇതുവരെ 20,438 പേർക്ക്​ വൈറസ്​ ബാധ സഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinahong kongindia newsCoronavirus
News Summary - Coronavirus- Hong Kong's 1st Fatality as 39-year-old Dies, 2nd Death Outside China - India news
Next Story