അഴിമതി കേസ്: വിചാരണ ഒഴിവാക്കാൻ നെതന്യാഹു പാർലമെന്‍റിനെ സമീപിക്കുന്നു
text_fieldsജറൂസലം: അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാൻ പുതിയ നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെ തന്യാഹു. കോടതി വിചാരണ ഒഴിവാക്കാൻ പാർലമെന്‍റിനോട് ആവശ്യപ്പെടാനാണ് നെതന്യാഹുവിന്റെ തീരുമാനം.
തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. മാർച്ച് രണ്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായ കേസാണിത്.
അഴിമതി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറ്റക്കാരനെന്ന് വിധിച്ചാൽ നെതന്യാഹുവിന് രാജിവെക്കേണ്ടി വരും. അത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിച്ചേക്കും.
അതേസമയം, കേസിലുൾപ്പെട്ട വ്യക്തി സർക്കാർ രൂപവത്കരിച്ചത് അസാധുവാക്കണമെന്ന പരാതിയിൽ ഇസ്രായേൽ സുപ്രീംകോടതിയിൽ വിചാരണ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.