മോശം റിവ്യൂ എഴുതിയ ആളുടെ വിശദാംശം നൽകണം; ഗൂഗിളിനോട് ആസ്േട്രലിയൻ കോടതി
text_fieldsമെൽബൺ: ദന്ത ചികിത്സാ സ്ഥാപനത്തിെൻറ വെബ്സൈറ്റിൽ ‘മോശം റിവ്യൂ’ എഴുതിയ അജ്ഞാതെൻറ വിശദാംശം ഗൂഗ്ൾ കമ്പനി സ്ഥാപന ഉടമക്ക് കൈമാറണമെന്ന് ആസ്ട്രേലിയൻ കോടതി. റിവ്യൂ എഴുതിയയാൾ തെൻറ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്നും നിയമനടപടി സ്വീകരിക്കാ ൻ ആ വ്യക്തിയുടെ തിരിച്ചറിയൽ വിശദാംശങ്ങൾ നൽകാൻ ഗൂഗിളിനോട് ഉത്തരവിടണമെന്നും ആ വശ്യപ്പെട്ട് മെൽബണിലെ കോടതിയെ സമീപിച്ച ഡോ. മാത്യു കബ്ബാബെയുടെ ഹരജിയാണ് കോടതി അംഗീകരിച്ചത്.
പല്ലു വെളുപ്പിക്കൽ വിദഗ്ധനായ കബ്ബാബെയുടെ ചികിത്സാരീതികൾ അപക്വവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും പ്രസ്തുത സ്ഥാപനവുമായി അകലം പാലിക്കണമെന്നുമായിരുന്നു, പേരു വെളിപ്പെടുത്താത്തയാൾ റിവ്യൂ എഴുതിയത്. നെഗറ്റിവ് റിവ്യൂ അനുവദനീയമാണെന്നും ഉപഭോക്താക്കളുടെ അവകാശത്തെ ഹനിക്കുന്നതാകയാൽ വിശദാംശങ്ങൾ നൽകാനാവില്ല എന്നുമായിരുന്നു ഗൂഗിളിെൻറ നിലപാട്. ഇതു തള്ളിയ കോടതി, റിവ്യൂ എഴുതിയ ആളുടെ പേര്, ഫോൺ നമ്പർ, ലൊക്കേഷൻ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങൾ ഉടൻ കബ്ബാബെക്ക് കൈമാറണെമന്ന് നിർദേശിച്ചു.
കേസ് ആവശ്യത്തിനായി മറ്റു രാജ്യങ്ങളിലെ കക്ഷികളിൽനിന്ന് രേഖകൾ ആവശ്യപ്പെടാൻ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നുണ്ട്. റിവ്യൂ നീക്കുകയോ എഴുതിയയാളുടെ വിശദാംശം നൽകുകയോ വേണമെന്ന ഡോക്ടറുടെ ആവശ്യം നേരത്തേ ഗൂഗ്ൾ നിരസിച്ചിരുന്നു. ഐഡി എവിടെവെച്ചാണ് ഉണ്ടാക്കിയെതന്ന് അറിയാൻ സംവിധാനമിെല്ലന്നും കമ്പനി പറഞ്ഞിരുന്നു.
എന്നാൽ, അപകീർത്തി കേസ് നൽകാൻ ഡോക്ടർക്ക് അവകാശമുണ്ടെന്നും അതിനു സഹായകമാകുന്ന എന്തെങ്കിലും വിവരം ഗൂഗിളിെൻറ കൈവശം ഉണ്ടാകുമെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവുണ്ടായത്. ചരിത്രപരമായ കോടതി വിധിയാെണന്നും ചെറുകിട ബിസിനസ് സമൂഹത്തിെൻറ വിജയമാണിതെന്നും ഡോക്ടറുടെ അഭിഭാഷകൻ അവകാശപ്പെട്ടു.
സംഭവത്തിൽ ഗൂഗിളിെൻറ പ്രതികരണം വന്നിട്ടില്ല. മുമ്പും ഇത്തരം സന്ദർഭങ്ങളിൽ കോടതി വിധിയിലൂടെയാണ് ഗൂഗിളിൽനിന്ന് വിശദാംശങ്ങൾ ലഭ്യമായിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും ഉപഭോക്തൃ അവകാശവും സംരക്ഷിക്കേണ്ടതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.