കോവിഡ് 19 അന്നുമുതൽ ഇന്നുവരെ
text_fieldsചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധിതരുെട എണ്ണം രണ്ടുലക്ഷമായി. മരണസംഖ്യ 8,000ത്തോട് അടുക്കുന്നു. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി കോവിഡ് 19നെ പ്രഖ്യപിച്ചു. ഇതുവരെ 166 രാജ്യങ്ങളിലും കേന്ദ്രഭര ണ പ്രദേശങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. മിക്ക രാജ്യങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ് ങൾ ഊർജിതമായി നടക്കുകയുമാണ്. േകാവിഡ് ബാധയുടെ ഉത്ഭവവും നാൾവഴികളും നോക്കാം.
ഡിസംബർ 31 -ചൈനയിൽ വുഹാനിൽ അസാധാ രണ ന്യുമോണിയ പിടിപെട്ട വിവരം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. 11 മില്ല്യൺ ജനങ്ങളാണ് വുഹാനിൽ ത ിങ്ങിപാർക്കുന്നത്. വൈറസ് ഏതാണെന്ന് കണ്ടുപിടിച്ചിട്ടില്ല.
ജനുവരി ഒന്ന് -വൈറസ് ബാധയുടെ ഉത്ഭവകേന്ദ്രമെന്ന് കരുതുന്ന ഹ ുവാനനിലെ സീഫുഡ് മൊത്തവ്യാപാര വിപണി അടച്ചുപൂട്ടുന്നു. വൈറസ് ബാധിതരുടെ എണ്ണം 40 ൽ അധികമാകുന്നു.
ജനുവരി അഞ ്ച് - 2002 -2003 ലോകമെമ്പാടും പടർന്നുപിടിക്കുകയും 770പേരോളം മരിക്കുകയും ചെയ്ത സാർസ് വൈറസിനോട് സാമ്യമുള്ള വൈറസ ് ബാധയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ജനുവരി ഏഴ് -ലോകരോഗ്യ സംഘടന വൈറസ് ഏതാണെന്ന് കണ്ടെത്തുന്നു. 2019 -nCOV എന ്ന് നോവൽ വൈറസിന് പേരിടുന്നു. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട വൈറസാണെന്ന് കണ്ടെത്തുന്നു.
ജനുവരി 11 -ചൈനയിൽ ആദ്യമരണം റ ിപ്പോർട്ട് ചെയ്യുന്നു. സീഫുഡ് മാർക്കറ്റിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങി കഴിച്ചതായി ശ്രദ്ധയിൽപ്പെട്ട 61കാരന ാണ് മരിച്ചത്. ജനുവരി ഒമ്പതിനാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്.
ജനുവരി 13 -ചൈനക്ക് പുറത്ത് ആദ്യമായി ത ായ്ലൻഡിൽ ആദ്യ രോഗബാധ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. വുഹാനിൽ നിന്നും മടങ്ങിയെത്തിയ സ്ത്രീക്ക ാണ് വൈറസ് ബാധ കണ്ടെത്തിയത്.
ജനുവരി 16 -വുഹാനിൽ നിന്നും മടങ്ങിയെത്തിയ വ്യക്തിക്ക് രോഗബാധ കണ്ടെത്തിയതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു.
ജനുവരി 17 -വുഹാനിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. വുഹാനിൽന ിന്നും എത്തുന്നവരെ യു.എസിലെ മൂന്നു വിമാനത്താവളങ്ങിൽ പരിശോധനക്ക് വിധേയമാക്കുന്നു.
യു.എസ്, നേപ്പാൾ, ഫ്രാൻസ്, ആസ്ട്രേലിയ, മലേഷ ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, വിയറ്റ്നാം, തായ്വാൻ എന്നിവിടങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്നു.
ജനുവരി 20 -ചൈനയിൽ മൂന്നാമത്തെ മരണം സ്ഥിരീകരിക്കുകയും 200ഓളം പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്യുന്നു. വുഹാന് പുറമ െ ചൈനയിലെ മറ്റു നഗരങ്ങളിലേക്കും വൈറസ് ബാധ പടർന്നുപിടിച്ചു. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്ന ുപിടിക്കുന്ന വൈറസാണ് ഇതെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിക്കുന്നു. ചൈനയിലെ പുതുവർഷ ആേഘാഷത്തിനെത് തിയവർക്കിടയിൽ ആശങ്ക പരക്കുന്നു. മറ്റു ഏഷ്യൻ രാജ്യങ്ങൾ വൈറസ് പടരാതിരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചൈനയിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ജനുവരി 22 -ചൈനയിൽ മരണം 17 ആയി ഉയരുകയും 550 ഓളം പേർക്ക് രോഗബാധ കണ്ടെത്തുകയും ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളും വുഹാനിൽനിന്നെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കി തുടങ്ങുന്നു.
ജനുവരി 23 -വുഹാനിലെ ജനങ്ങളോട് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ കർശനമായി നിർദേശിക്കുന്നു. വിമാന, റെയിൽ ഗതാഗത സംവിധാനം നിർത്തലാക്കുന്നു. ജനുവരി 25ലെ ചൈനീസ് പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കുന്നു. ഹുബൈ പ്രവിശ്യക്ക് പുറമെ ആദ്യ മരണം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.
ജനുവരി 23 -ചൈനക്ക് പുറത്തേക്ക് വൈറസ് ബാധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ജനുവരി 24 -ചൈനയിലെ മരണനിരക്ക് 26 ആയി ഉയരുന്നു. 830 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്യുന്നു. ഹുബൈ പ്രവിശ്യ പൂർണമായും അടച്ചുപൂട്ടുന്നു. ഷാങ്ഹായ് ഡിസ്നിലാൻഡ് ഉൾപ്പെട്ട വിനോദ സഞ്ചാര മേഖലകൾ അടച്ചുപൂട്ടുന്നു. ചൈനയുടെ വൻമതിൽ ഉൾപ്പെടെ അടച്ചുപൂട്ടി.
ജനുവരി 25 -ഹുബൈയിലെ അഞ്ചോളം നഗരങ്ങളിൽ യാത്രവിലക്ക് ഏർപ്പെടുത്തുന്നു. ഹോങ്കോങ്ങിൽ വൈറസ് ബാധ പടർന്നുപിടിക്കുന്നു.
ജനുവരി 26 -മരണസംഖ്യ 56 ആയി ഉയരുന്നു. 2000 ത്തോളം പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നു. യു.എസ്, തായ്വാൻ, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നു.
ജനുവരി 27 -ചൈനയിലെ മരണം 106 ആകുന്നു. ഹുബൈ പ്രവിശ്യയിൽ മാത്രം നൂറിലധികം മരണം സ്ഥിരീകരിക്കുന്നു. 4515 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നു. ഹുബൈ പ്രവിശ്യയിൽ 2714 പേരിലേക്ക് രോഗബാധ പടരുന്നു.
ജനുവരി 30 -ചൈനയിലെ മരണം 170 ആയി ഉയർന്നതോടെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു് 7711 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ചൈനയിലെ 31 പ്രവിശ്യകളിൽ രോഗബാധ സ്ഥിരീകരിക്കുന്നു. ഇന്ത്യയിലും ഫിലിപ്പീൻസിനും ആദ്യമായി ഓരോരുത്തർക്ക് വീതം കോവിഡ് ബാധ സ്ഥിരീകരിക്കുന്നു.
ജനുവരി 31 -ചൈനയിൽ രോഗ ബാധിതരുടെ എണ്ണം 9,809 ആയി ഉയരുന്നു. റഷ്യ, സ്വീഡൻ, യു.കെ എന്നിവിടങ്ങളിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി ഒന്ന് -ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 259 ആകുന്നു. രോഗബാധിതരുടെ എണ്ണം 11,791 ആകുന്നു.
ആസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, സിംഗപ്പൂർ, യു.എസ്, യു.എ.ഇ, വിയറ്റ്നാം എന്നിവിടങ്ങളിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി രണ്ട് -ചൈനക്ക് പുറത്ത് ആദ്യ മരണം സ്ഥിരീകരിക്കുന്നു. വുഹാനിൽ നിന്നും ഫിലിപ്പീൻസിൽ എത്തിയ വ്യക്തിയാണ് മരിക്കുന്നത്. ചൈനയിലെ മരണം 304 ആകുകയും 14,380 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഫെബ്രുവരി മൂന്ന് -ചൈനയിൽ ഒറ്റദിവസം 57 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തുന്നു. മരണസംഖ്യ 361 ആകുന്നു. ആഗോള തലത്തിൽ 17,205 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി നാല് -ചൈനയിലെ മരണനിരക്ക് 425 ആയി ഉയരുകയും 20,438 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഹോങ്കോങ്ങിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നു. ആഗോള മരണം 427 ആയി ഉയരുന്നു. ബെൽജിയത്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു. വുഹാനിൽ നിന്നും മടങ്ങിയെത്തിയ വ്യകതിക്കാണ് രോഗ ബാധ കണ്ടെത്തുന്നത്.
ഫെബ്രുവരി അഞ്ച് -കൊറോണ ൈവറസിന് പ്രേത്യക ചികിത്സ ഇല്ലെന്ന് വിശദമാക്കിയതിനെ തുടർന്ന് പൗരന്മാരെ ചൈനയിൽനിന്നും യു.എസിലേക്ക് മടക്കിയെത്തിക്കുന്നു. ചൈനയിൽ മരണസംഖ്യ 490 ആയി ഉയരുന്നു. 24,324 പേർക്ക് രോഗബാധ കണ്ടെത്തുന്നു.
ഫെബ്രുവരി ആറ് -ചൈനയിലെ മരണം 563 ആയി ഉയരുന്നു. 28,000ത്തിൽ അധികംപേർക്ക് രോഗം സ്ഥിരീകരിക്കുന്നു. യൂറോപ്പിൽ രോഗം ബാധിച്ചവരുടെ എണ്ണം 30 ആയി ഉയരുന്നു.
ഫെബ്രുവരി ഏഴ് -കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് വൈറസ് ബാധയെ തുടർന്ന് മരിക്കുന്നു. വീട്ടു നിരീക്ഷണം ലംഘിക്കുന്നവരെ ജയിലിൽ ശിക്ഷ വിധിക്കാൻ ഹോങ് കോങ് നിയമം കൊണ്ടുവരുന്നു. ചൈനയിലെ മരണം 636 ആയി ഉയരുന്നു. 31,161 പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി എട്ട് -വുഹാനിൽ യു.എസ് പൗരൻ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നു. ജപ്പാൻ പൗരനും വുഹാനിലെ ആശുപത്രിയിൽ കൊറോണ ബാധിച്ച് മരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ചൈനയിൽ മരണം 722 കടന്നു. 34,546 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി ഒമ്പത് -2002 ലെ സാർസ് വൈറസ് ബാധയെക്കാൾ കൂടുതൽ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കുന്നു. 811 പേർ മരിക്കുയും 37,198 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഇത്.
ലോകാരോഗ്യ സംഘടനയിൽനിന്നും പ്രത്യേക അന്വേഷണ സംഘം ചൈനയിൽ എത്തുന്നു.
ഫെബ്രുവരി 10 -ചൈനയിലെ മരണം 908 ആയി ഉയരുന്നു. 40,701 പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു. അന്നേദിവസം ചൈനയിൽ 97 മരണം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 11-പുതിയ വൈറസിനെ ലോകാരോഗ്യ സംഘടന 'കോവിഡ് 19' എന്ന പേരിട്ട് വിളിക്കുന്നു. ചൈനയിലെ മരണം 1000 കടന്ന് 1016ൽ എത്തുന്നു. രോഗബാധിതരുടെ എണ്ണം 42,638 ആയി ഉയരുന്നു.
ഫെബ്രുവരി 12 -യോകോഹോമയിലെത്തിയ ഡയമണ്ട് പ്രിൻസസ് യാത്രകപ്പലിലെ 175 പേർക്ക് കോവിഡ് ബാധ കണ്ടെത്തിയതായി ജപ്പാനീസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുന്നു. ചൈനയിലെ മരണം 1,113 ഉം േരാഗബാധിതരുടെ എണ്ണം 44,653 ആയും ഉയരുന്നു.
ഫെബ്രുവരി 13 -വിദേശത്തുനിന്നും എത്തുവർക്ക് ഒരു മാസം നീണ്ട വീട്ടുനിരീക്ഷണം ഉത്തരകൊറിയ ഏർപ്പെടുത്തുന്നു. ചൈനയിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയരുന്നു. 60000 േപർക്ക് രോഗബാധ കണ്ടെത്തുന്നു. ജപ്പാനിൽ ആദ്യമരണം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 14 -ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈജിപ്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു. വൈറസ് ബാധയെ തുടർന്ന് ഫ്രാൻസിലും യൂറോപ്പിലും ആദ്യ മരണം സ്ഥിരീകരിക്കുന്നു. ചൈനയിൽ 140 മരണം കൂടി സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 1400 ആയി ഉയരുന്നു.
ഫെബ്രുവരി 15 -ചൈനയിൽ മരിച്ചവരുടെ എണ്ണം 1500 ആയി ഉയരുന്നു. 66,492 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 16 -തായ്വാനിൽ ആദ്യ മരണം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 17 -ചൈനയിലെ മരണം 1770 ആയി ഉയരുന്നു. 70548 പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു.
ഡയമണ്ട് ക്രൂയിസ് കപ്പലിലെ 99 പേർക്ക് പുതുതായി രോഗ ബാധ കണ്ടെത്തുന്നു.
ഫെബ്രുവരി 18 -ചൈനയിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ജനുവരിക്ക് ശേഷം ആദ്യമായി 2000ത്തിൽ താഴെ പോകുന്നു. 72,436 േപർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 1868 ആയി മരണസംഖ്യ ഉയരുകയും ചെയ്തു. ഫെബ്രുവരി 20 വരെ ചൈനീസ് പൗരന്മാർക്ക് റഷ്യയിലേക്ക് എത്താൻ വിലക്ക് ഏർപ്പെടുത്തുന്നു.
ഫെബ്രുവരി 19 -ഇറാനിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിക്കുന്നു.
ഫെബ്രുവരി 20 -ദക്ഷിണ കൊറിയയിൽ ആദ്യ മരണം സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 21 -ദക്ഷിണ കൊറിയയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്യുകയും 100 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തുകയും ചെയ്യുന്നു. ഇസ്രയേലിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു. ഇറ്റലിയിൽ മുന്നുേപർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം ആറായി ഉയരുകയും ചെയ്യുന്നു.
ഫെബ്രുവരി 22 -ദക്ഷിണ കൊറിയയിൽ ഒരു ദിവസം മാത്രം 229 പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു. ഇറ്റലിയിൽ ആദ്യ രണ്ടുമരണം സ്ഥിരീകരിക്കുന്നു. ഇറാനിൽ അഞ്ചാമത്തെ മരണവും സ്ഥിരീകരിക്കുന്നു. പുതുതായി പത്തോളം പേർക്ക് ഇറാനിൽ രോഗബാധ കണ്ടെത്തുന്നു. ചൈനയിൽ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു.
ഫെബ്രുവരി 23 -മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചിടുന്നു. പുതുതായി രോഗം ബാധിക്കുന്നവരുടെയും ഏറ്റവുമധികം പേർ മരിക്കുന്നതും ഇറാനിലാകുന്നു.
ഫെബ്രുവരി 24 -കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഒമാൻ എന്നിവിടങ്ങളിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു. ദക്ഷിണ കൊറിയയിൽ രോഗബാധിതരുടെ എണ്ണം 833ആയി ഉയരുന്നു. ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2595 ആകുകയും 77,262 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇറ്റലിയിൽ ഏഴാമത്തെ മരണം റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 25 -ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തുന്നു. ഇറാനിലെ രോഗബാധിതരുടെ എണ്ണം 95ലേക്കെത്തുകയും മരണസംഖ്യ 15 ആകുകയും ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ 977 പേർക്കും ഇറ്റലിയിൽ 229 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഫെബ്രുവരി 26 -ലോകമെമ്പാടും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആകുന്നു 80,000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. നോർവെ, റൊമാനിയ, ഗ്രീസ്, ജോർജിയ, പാകിസ്താൻ, നോർത്ത് മാസിഡോനിയ, ബ്രസീൽ എന്നിവിടങ്ങളിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു.
ഫെബ്രുവരി 27 -എസ്തോനിയ, ഡെൻമാർക്ക്, നോർത്തേൺ അയർലൻഡ്, നെതർലൻഡ് എന്നിവിടങ്ങളിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നു. ലോകെമമ്പാടും 82,000പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു. ഇറ്റലിയിൽ രോഗ ബാധിതരുടെ എണ്ണം 650 ആയി ഉയർന്നു. മൂന്നുപേർ കൂടി മരിച്ചതോെട ഇറ്റലിയിലെ മരണസംഖ്യ 17 ആകുന്നു.
ഫെബ്രുവരി 28 -ലുതിയാനയിലും വെയ്ൽസിലും ആദ്യമായി രോഗബാധ റിപ്പോർട്ട് െചയ്തു. നെതർലൻഡിലും ജോർജിയയിലും രണ്ടാമത്തെയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഫെബ്രുവരി 29 -ദക്ഷിണകൊറിയയിൽ ആദ്യമായി ഒരു ദിവസം 813 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. രോഗബാധിതരുടെ എണ്ണം 3150 ആകുകയും 17 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഇറാനിൽ 388 പേർക്ക് രോഗം സ്ഥിരീകരിച്ച് രോഗബാധിതരുടെ എണ്ണം 593 ആയി 24 മണിക്കൂറിനുള്ളിൽ ഉയരുന്നു. മരണസംഖ്യ 43 ആകുന്നു. ഖത്തറിൽ ആദ്യമായി രോഗബാധ കണ്ടെത്തുന്നു.
മാർച്ച് രണ്ട് -സൗദി അറേബ്യയിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. ഇറാനിൽനിന്നുമെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുണീഷ്യയിലും ജോർദനിലും ആദ്യമായി രോഗബാധ കണ്ടെത്തുന്നു.
മാർച്ച് മൂന്ന് -ഇറ്റലിയിലും ഇറാനിലും മരണസംഖ്യ 77 ആകുന്നു.
മാർച്ച് ഏഴ് -കൊറോണ വൈറസ് ബാധയെ തുടർന്ന് 3500 േപർ മരിക്കുന്നു. 1,02,000 പേർക്ക് രോഗം ബാധിക്കുന്നു. ചൈനയിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. 99 പേർക്ക് മാത്രം ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നു.
അതേസമയം ഇറാനിൽ 4747 പേർക്ക് രോഗം ബാധിക്കുകയും 124 മരണം റിേപ്പാർട്ട് െചയ്യുകയും ചെയ്യുന്നു.
മാർച്ച് എട്ട് -റിയാദിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും അവധി നൽകുന്നു. ഇറ്റലിയിലെ ജനങ്ങൾക്ക് കർശന വീട്ടു നിരീക്ഷണം ഏർപ്പെടുത്തുന്നു.
മാർച്ച് ഒമ്പത് -ഇറാനിലെ 7000തടവുകാരെ വിട്ടയക്കുന്നു. ജർമനിയിൽ ആദ്യ രണ്ടുമരണം സ്ഥിരീകരിക്കുന്നു. രോഗബാധിതരുടെ എണ്ണം 1100ആകുന്നു.
മാർച്ച് 10 -ഇറാനിലും ഇറ്റലിയിലും ഒരു ദിവസത്തെ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തുന്നു. ഇറാനിൽ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിക്കുന്നു. ഇറ്റലിയിൽ 168 പേരും. ലെബനനിലും മൊറോക്കോയിലും ആദ്യ മരണം സ്ഥിരീകരിക്കുന്നു. കോങ്കോ, പനാമ, മംഗോളിയ എന്നിവിടങ്ങളിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നു.
മാർച്ച് 11 -ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിക്കുന്നു. തുർക്കി, ഐവറി, ഹോണ്ടൂറാസ്, ബൊളീവിയ എന്നിവിടങ്ങളിൽ രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നു. ഖത്തറിൽ ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 24 ൽനിന്നും 262 ആയി ഉയരുന്നു.
മാർച്ച് 12 -ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4600 ആയി. 1,26,100 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
മാർച്ച് 15 -സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ 2000 പേർക്ക് പുതുതായി രോഗം ബാധിച്ചതായും 100 മരണം സ്ഥിരീകരിച്ചതായും അറിയിക്കുന്നു. കസാകിസ്താൻ, ഫിലിപ്പീൻസ്, ആസ്ട്രിയ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു.
മാർച്ച് 16 -തുർക്കിയിലും പാകിസ്താനിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ഇറാനിൽ രോഗബാധിതരുടെ എണ്ണം 14,991ആയി ഉയരുന്നു. 853 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിൽ ആദ്യ മരണം സ്ഥിരീകരിക്കുന്നു. സൊമാലിയയിൽ ആദ്യമായി രോഗബാധ സ്ഥിരീകരിക്കുന്നു. ചിലി ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുടെ അതിർത്തികൾ അടച്ചിടുന്നു.
മാർച്ച് 17 -ഇറ്റലിയിൽ 354 പേർ 24 മണിക്കൂറിനുള്ളിൽ മരിക്കുന്നു. രോഗബാധിതരുടെ എണ്ണം 2503 ആകുന്നു.
മാർച്ച് 18 -ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 148 ആയി ഉയർന്നു. ലോകമെമ്പാടും 1,98,965പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു. 7991 പേർ ഇതുവരെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.