കോവിഡ് വാക്സിൻ: ആദ്യ ഘട്ടം വിജയകരമെന്ന് ചൈന
text_fieldsബെയ്ജിങ്: കോവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിെൻറ ഒന്നാം ഘട്ടം വിജയകരമെന്ന് ചൈന. വാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധ ശേഷി കൂടിയെന്നും അന്തിമ ഫലത്തിനായി ആറുമാസം കൂടി കാത്തിരിക്കണമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഓൺലൈൻ ജേണലായ ദി ലാൻസറ്റിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈനയില്‍ കൊവിഡിെൻറ ഹോട്സ്പോട്ടായ വൂഹാനില്‍ നിന്നുളള പതിനെട്ടിനും അറുപതിനും ഇടയിലുളള 108 പേരിലാണ് വാക്സിന് പരീക്ഷിച്ചത്. ഒരു ഡോസ് വാക്സിന് നല്‍കിയതോടെ 14 ദിവസത്തിനുള്ളിൽ രോഗപ്രതിരോധ ശേഷി ഇവരില്‍ വര്‍ധിച്ചു. കോവിഡിനെതിരെയുളള ആൻറി ബോഡിയും ടി-സെല്ലുകളും ഇവരുടെ ശരീരത്തില്‍ ഉണ്ടാവുകയും ചെയ്തു.
എന്നാൽ, അന്തിമ ഫലമറിയാൻ ആറുമാസം കൂടി കാത്തിരിക്കണം: പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളും ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഗവേഷകനുമായ വെയ് ചെൻ പറഞ്ഞു.
കോവിഡിനെതിരെ വാക്സിൻ കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. വാക്സിൻ വഴി ലഭിച്ച പ്രതിരോധ ശേഷി കോവിഡിനെ പ്രതിരോധിക്കാൻ പര്യാപ്തമാണോയെന്ന് കൂടുതൽ പരീക്ഷണത്തിലൂടെ മാത്രമെ വ്യക്തമാവൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.