കോവിഡ് 19; മഹാമാരിയിൽ മരണം 5436
text_fieldsബെയ്ജിങ്: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 5000 കടന്നി രുന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 1,45,634 ആയി ഉയർന്നു. ഇതുവരെ 5436 പേരാണ് മരിച്ചത്. 72,528 പേർ രോഗത്തിൽ നിന്നും മ ുക്തിനേടി. 67,670 പേർ നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്.
വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലിയിലും ഇറാനിലുമാണ് ൈവറസ് ബാധിതരുടെ എണ്ണം കൂടിവരുന്നത്.
ആഗോള മഹാമാരിയെ നേരിടാൻ ലോകെമമ്പാടും പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിെൻറ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിർത്തികൾ അടച്ചിടുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
- കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആറാമത്തെ മരണം സ്ഥിരീകരിച്ചതായി ഫിലിപ്പീൻസ് ആരോഗ്യ വിഭാഗം അറിയിച്ചു. ഫിലിപ്പീൻസിൽ ഇതുവരെ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്്
- മെക്സിേകായിൽ െകാറോണ വൈറസ് ബാധിതരുടെ എണ്ണം 15ൽ നിന്നും 26 ആയി ഉയർന്നു.
- വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
- യു.കെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് പൊതുപരിപാടികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടി.
- ഇറ്റലിയിൽ മരണസംഖ്യ 1266 ആയി ഉയർന്നു. ചൈനക്ക് പുറമെ ഏറ്റവുമധികം പേർ മരിച്ചത് ഇറ്റലിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.