ആറുലക്ഷം പിന്നിട്ട് കോവിഡ് മരണം; 24 മണിക്കൂറിനിടെ 2.60 ലക്ഷം രോഗികൾ
text_fieldsജനീവ: കോവിഡിനെതിരെ വാക്സിൻ കണ്ടെത്താനുള്ള ശ്രമം ലോകത്തുടനീളം നടക്കുേമ്പാഴും വൈറസ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുന്നു.
1.44 കോടിയിലധികം പേർക്ക് രോഗം ബാധിച്ചപ്പോൾ മരണം ആറുലക്ഷം കടന്നു. കോവിഡ് കണ്ടെത്തിയ ശേഷം ആദ്യമായി പ്രതിദിന രോഗികൾ രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2.60 ലക്ഷം പേർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) വ്യക്തമാക്കി. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ രോഗികൾ അനുദിനം വർധിക്കുകയാണ്.
ലോകരാജ്യങ്ങളിൽ പലയിടത്തും ലോക്ഡൗൺ ഏർപ്പെടുത്തുകയോ നിയന്ത്രണങ്ങൾ ശക്തമാക്കുകയോ ചെയ്തിട്ടുണ്ട്. സ്പെയിനിൽ കാറ്റലൂണിയയിൽ വീണ്ടും ലോക്ഡൗൺ ഏർെപ്പടുത്തി. രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്താൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഹോേങ്കാങ് കർശന നടപടികൾ സ്വീകരിച്ചുവരുകയാണ്. 20 ലക്ഷം രോഗികൾ പിന്നിട്ട ബ്രസീലിൽ ആശുപത്രികളിൽ ഇടമില്ലാത്ത സ്ഥിതിയാണ്.
എത്രയും വേഗം വാക്സിൻ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾ ലോകത്തുടനീളം നടക്കുന്നതിലാണ് ഇപ്പോൾ പ്രതീക്ഷ. അതിനിടെ, ഹാക്കർമാരെ ഉപയോഗിച്ച് കോവിഡ് വാക്സിൻ ഗവേഷണ വിവരം ചോർത്താൻ ശ്രമിച്ചെന്ന ആരോപണം ബ്രിട്ടനിലെ റഷ്യൻ അംബാസഡർ ആന്ദ്രേയ് കെലിൻ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.