പി.പി.ഇ കിറ്റുകളിലില്ല; പാക് അധീന കശ്മീരിൽ ഡോക്ടർമാരുടെ പ്രതിഷേധം
text_fieldsമുസഫറാബാദ്: കോവിഡ് 19വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളെ പരിശോധിക്കാൻ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ സർക്കാർ ന ൽകുന്നില്ലെന്നാരോപിച്ച് പാക് അധീന കശ്മീരിൽ ഡോക്ടർമാരുടെ പ്രതിഷേധം. പി.പി.ഇ കിറ്റുകൾ ലഭ്യമാക്കാത്തതിനെ തിരെ മുസഫറാബാദിലെ അംബോർ ആശുപത്രിയിലുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരണ് പ്രതിഷേധ പ്രകടനം നടത്തിയത്.
മാസ്ക്, ഗ്ലൗസ് തുടങ്ങി അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും സർക്കാർ ലഭ്യമാക്കുന്നില്ല. സർക്കാർ തങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്.
നേരത്തെ നൽകിയ പി.പി.ഇ കിറ്റുകൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന അവസ്ഥയാണെന്നും ജീവനക്കാർ പറഞ്ഞു. അംബോർ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 40 ആരോഗ്യപ്രവർത്തകരാണുള്ളത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ സമരം ചെയ്യുമെന്നും ജീവനക്കാർ പറഞ്ഞു.
പാക് അധിനിവേശ കശ്മീരിലെ ആരോഗ്യസംവിധാനങ്ങൾ വളരെ പരിതാപകമാണ്. മേഖലയിൽ ഇതുവരെ 745 സാമ്പിളുകളുടെ കോവിഡ് പരിശോധനയാണ് നടത്തിയത്. ഇതിൽ 34 പേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
പി.പി.ഇ കിറ്റുകൾ ആവശ്യപ്പെട്ട് യംങ് ഡോക്ടേർസ് അസോസിയേഷെൻറ നേതൃത്വത്തിലും നേരത്തെ സമരം നടത്തിയിരുന്നു. പാക് സർക്കാർ തങ്ങളോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നായിരുന്നു അവർ ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.