കപ്പലിൽ ഭീതിയുടെ സൈറൺ
text_fieldsയോക്കോഹാമ: യോക്കോഹാമ തുറമുഖത്ത് ‘തടവിലായ’ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസി ൽ നിന്ന് പുറത്തുവരുന്നത് ജീവനക്കാരുടെ ദുരിതങ്ങൾ. കപ്പലിൽ ജോലിയിൽ വ്യാപൃതമാ കുേമ്പാഴും തങ്ങളുടെ ജീവെൻറ സുരക്ഷിതത്വമോർത്ത് ആശങ്കയിലാണ് ജീവനക്കാർ. ജോലി നഷ്ടപ്പെടുമെന്ന ഭീതിയുള്ളതിനാൽ ജീവനക്കാർ ഇതുവരെ കാര്യമായ പ്രതികരണത്തിന് തയാറല്ലായിരുന്നു.
എന്നാൽ, വ്യാഴാഴ്ച രണ്ട് ഇന്ത്യൻ ജീവനക്കാർ കപ്പലിലെ അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞ് വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഓരോ ദിവസം കഴിയുേന്താറും കപ്പലിലെ സ്ഥിതിവിശേഷം ഗുരുതരമായി മാറുകയാണെന്നും ഭീതിയുടെ ആഴം കൂടുന്നതായും സെക്യൂരിറ്റി ഓഫിസർ സൊണാലി തക്കർ വ്യക്തമാക്കി. ‘വ്യാഴാഴ്ച രാവിലെ 44 പേർക്ക് രോഗം ബാധിച്ചെന്നാണ് അറിയിച്ചത്. എല്ലാവരും ഭീതിയിലാണ്. എത്രയും വേഗം കപ്പലിൽ നിന്ന് പുറത്തെത്തിയാൽ മതിയെന്ന ചിന്തയാണ്’അവർ പറഞ്ഞു.
എല്ലാവർക്കും എത്രയും വേഗം പരിശോധന നടത്തി വൈറസ് ബാധിതരെ കണ്ടെത്തി അവരെ മാത്രം മാറ്റുകയാണ് വേണ്ടത്. കപ്പലിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. യാത്രക്കാരെല്ലാം പ്രധാനമായും കാബിനുള്ളിൽ തന്നെയാണ്. എന്നാൽ, ജീവനക്കാർ ഓരോ കാബിനുകളിലും എത്തി ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകണം. ഇത് ഏകാന്ത നിരീക്ഷണത്തിന് ഫലം ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നുണ്ട്’സൊണാലി പറഞ്ഞു. ജീവനക്കാർ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഒരുമിച്ച് ജോലിയും ചെയ്യുന്നു. ഒരു കാബിനിൽ രണ്ട് ജീവനക്കാരാണ് ഉറങ്ങുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതോടെ ഏകാന്ത നിരീക്ഷണത്തിെൻറ ഫലം ഇല്ലാതാകും. അതേസമയം, യാത്രക്കാരുെടയും ജീവനക്കാരുടെയും പരിശോധന വളരെ സാവധാനത്തിലാണെന്ന ആക്ഷേപവും ഉയരുന്നു. നിലവിൽ 300 പേരെ മാത്രമാണ് പരിശോധിക്കുന്നത്. ഇത് ആയിരമാക്കി ഉയർത്തുന്നത് പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.