വിജയിച്ചാൽ ജോർഡൻ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന്; നെതന്യാഹുവിന് വ്യാപക വിമർശനം
text_fieldsജറൂസലം: വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിെൻറ ചില ഭാഗങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന പ്രധാനമന്ത്രി ബിന്യമ ിൻ നെതന്യാഹുവിെൻറ പ്രഖ്യാപനത്തിനെതിരെ റഷ്യ. പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്രസ ഭയും യൂറോപ്യൻ യൂനിയനും ഫലസ്തീനും അറബ്ലീഗും രംഗത്തുവന്നിരുന്നു.
നെതന്യാഹുവിെൻറ പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ടെന്നും നിലവിലെ പ്രശ്നം കൂടുതൽ വഷളാക്കാനേ അതുപകരിക്കൂവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര പരിഹാര ഫോർമുലക്ക് തുരങ്കംവെക്കുന്നതാണ് നെതന്യാഹുവിെൻറ നീക്കം. സമാധാനം പുലരുന്നത് കാത്തിരിക്കുന്ന അറബ് രാജ്യങ്ങൾക്കിടയിൽ അശാന്തിയുടെ വിത്തുപാകുകയാണ് നെതന്യാഹു എന്നും മോസ്കോ കുറ്റപ്പെടുത്തി. സെപ്റ്റംബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് വോട്ടുറപ്പിക്കാനുള്ള നെതന്യാഹുവിെൻറ തന്ത്രപരമായ നീക്കം.
ജോർഡൻ താഴ്വാരവും ചാവുകടലിെൻറ വടക്കൻ മേഖലയും ഉൾപ്പെടെ ഇസ്രായേലിനോടു കൂട്ടിച്ചേർക്കുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി നെതന്യാഹു റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തും.
കഴിഞ്ഞ െതരഞ്ഞെടുപ്പില്‍ നെതന്യാഹുവിെൻറ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെൻറ് പിരിച്ചുവിട്ടിരുന്നു. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് നെതന്യാഹുവിെൻറ പ്രധാന എതിരാളി. ഇസ്രായേൽ നീക്കം ഗുരുതര നിയമലംഘനമാണെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കംവെക്കാൻ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കൂവെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പ്രതികരിച്ചു. ഇസ്രായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുമെന്ന് ഫലസ്തീനും മുന്നറിയിപ്പു നൽകി.
വെസ്റ്റ്ബാങ്കിെൻറ മൂന്നിലൊരു ഭാഗമാണ് ജോർഡൻ താഴവരിയിൽ ഉൾപ്പെടുന്നത്. 65,000 ഫലസ്തീനികളും അനധികൃതമായി കുടിയേറിയ 11,000 ഇസ്രായേൽ പൗരൻമാരുമാണ് നിലവിൽ ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.