റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ?
text_fieldsപ്യോംങ്യാംഗ്: ഇന്‍റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍ മേത്തയാണ് ഇക്കാര്യം പറഞ്ഞത്.
റാന്‍സംവെയര്‍ ആക്രമണത്തിന്‍റെ സുപ്രധാന തെളിവായി റഷ്യന്‍ സുരക്ഷ വിദഗ്ധര്‍ പരിഗണിക്കുന്ന വൈറസ് കോഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് നീൽ മേത്തയായിരുന്നു.
വാനാക്രൈ വൈറസിന്‍റെ ഏറ്റവും പുതിയ ഭീഷണിക്ക് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലാസറസാണെന്ന് റഷ്യന്‍ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള പല ഹാക്കര്‍മാരും മുമ്പ് ഈ കോഡ് ഉപയോഗിച്ചിരുന്നതായാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.
ആഗോളതലത്തില്‍ തന്നെ ആന്‍റി വൈറസ് കമ്പനികളെല്ലാം തന്നെ ഇതേ വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സെന്‍റട്രല്‍ ബാങ്കും 2014ല്‍ സോണി പിക്ചേഴ്‍സ് എന്‍റര്‍ടെയ്‍ൻമെന്‍റും ഹാക് ചെയ്യാന്‍ ലാസറസ് ഉപയോഗിച്ച കോഡിന്‍റെ തനി പകര്‍പ്പാണിത്.
ഇന്ത്യയടക്കം 150 ഓളം രാജ്യങ്ങളിലെ രണ്ട് ലക്ഷത്തിൽപരം കമ്പ്യൂട്ടർ ശൃംഖലയെയാണ് റാന്‍സംവെയര്‍ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.