സൈബർ ആക്രമണം: ചൈനയിലും ജപ്പാനിലും കനത്ത നഷ്ടം
text_fieldsടോക്കിയോ: വിവിധ രാജ്യങ്ങളിൽ ‘വാണാൈക്ര’ വൈറസ് സൈബർ ആക്രമണ ഭീതി തുടരുന്നു. ചൈനയിലും ജപ്പാനിലുമാണ് വൈറസ് കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ചൈനയിൽ 29000 സ്ഥാപനങ്ങളിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തെ സർവകലാശാലകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായെന്ന് ‘സിൻഹുവ’ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. റെയിൽവേ സ്റ്റേഷൻ, ഗ്യാസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ ശൃഖലകൾ തകരാറിലായത് ഉപഭോക്താക്കളെ വലച്ചു.
ജപ്പാനിൽ 2000 കമ്പ്യൂട്ടറുകൾ നിശ്ചലമായി. തങ്ങളുടെ ചില യൂനിറ്റുകൾ ആക്രമണത്തിന് ഇരയായതായും എന്നാൽ, ഉൽപാദനത്തിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നും വാഹന നിർമാതാക്കളായ നിസാൻ കമ്പനി അറിയിച്ചു. പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ്ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇ-മെയിൽ തുറക്കാനോ അയക്കാനോ സാധിച്ചില്ലെന്നും കമ്പനി വക്താവ് യുകോ തായ്ന്യൂച്ചി പറഞ്ഞു.
രാജ്യത്തെ 600 സ്ഥലങ്ങളിെല കമ്പ്യൂട്ടറുകളാണ് തകരാറിലായതെന്ന് ജപ്പാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം കോഒാഡിനേഷൻ സെൻറർ അറിയിച്ചു. സൈബർ ആക്രമണത്തിൽ ബ്രിട്ടനിലെ ആശുപത്രികളുടെ കമ്പ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനം നിലച്ചു. ജർമനിയിൽ റെയിൽവേയുടെയും കമ്പനികളുടെയും അയർലൻഡിൽ മൂന്നു ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചു. 150 രാജ്യങ്ങളിലെ രണ്ടു ലക്ഷം കമ്പ്യൂട്ടർ ശൃഖലകളാണ് ഇതുവരെ സൈബർ ആക്രമണത്തിന് ഇരയായത്.
അതേസമയം, സംഭവം സർക്കാറുകൾക്ക് ഉറക്കം െവടിയാനുള്ള സന്ദേശമാണെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും ചീഫ് ലീഗൽ ഒാഫിസറുമായ ബ്രാഡ് സ്മിത്ത് പറഞ്ഞു. സുരക്ഷ സംവിധാനത്തിലുള്ള വീഴ്ചയാണ് ഹാക്കർമാർ ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ നാഷനൽ സെക്യൂരിറ്റി ഏജൻസി മൂന്നു മാസം മുമ്പ് മൈക്രോസോഫ്റ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് കമ്പനി അപ്ഡേറ്റ്ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു. പരിഷ്കരിക്കാത്ത മൈക്രോസോഫ്റ്റ് വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റമാണ് പലരും ഉപയോഗിക്കുന്നത്. സൈബർ സുരക്ഷ െഎ.ടി കമ്പനികളുടെയും ഉപഭോക്താക്കളുെടയും കൂട്ടുത്തരവാദിത്തമാണെന്നും ബ്രാഡ് സ്മിത്ത് പറഞ്ഞു.
സൈബർ ആക്രമണം: അമേരിക്കയെ കുറ്റെപ്പടുത്തി റഷ്യ
സൈബർ ആക്രമണത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ഇതിന് കാരണമായ യഥാർഥ സോഫ്റ്റ്വെയർ സൃഷ്ടിച്ചത് അമേരിക്കൻ ഇൻറലിജൻസ് വിഭാഗമാണെന്നും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ കുറ്റെപ്പടുത്തി.
സൈബർ ഭീഷണി എവിടെനിന്നാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻറ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. സൈബർ ആക്രമണത്തിന് ഉപയോഗിച്ച കോഡ് വികസിപ്പിച്ചെടുത്തത് യു.എസ് ദേശീയ സെക്യൂരിറ്റി ഏജൻസിയാണെന്ന ബ്രാഡ് സ്മിത്തിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പുടിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.