ഇറാഖിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മരണം
text_fieldsബാഗ്ദാദ്: ഇറാഖിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബാഗ്ദാ ദിലും ബർസയിൽ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ബാഗ്ദാദിൽ പ്രക്ഷോഭകാരികൾ തമ്പടിച്ച ട്രൈഗീസ് നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാനായിരുന്നു സുരക്ഷാ സേനയുടെ നടപടി.
താഹിർ സ്വക്യറിലെ പ്രക്ഷോഭകാരികൾക്കെതിരെ ഇറാഖ് സൈന്യം വെടിവെപ്പ് നടത്തുകയും ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നടപടിക്കിടെ മൂന്ന് പേർ വെടിവെപ്പിലും നാലാമൻ ടിയർഗ്യാസ് ഷെല്ലിെൻറ കഷ്ണം തലച്ചോറിൽ തറച്ചുമാണ് മരിച്ചത്.
ബർസയിൽ നടന്ന പൊലീസ് നടപടിക്കിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യ സർക്കാർ ആസ്ഥാനത്ത് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെയായിരുന്നു ബർസയിൽ പൊലീസ് നടപടി. ഇറാഖിൽ ഒക്ടോബറിൽ പ്രക്ഷോഭങ്ങൾ തുടങ്ങിയ ശേഷം ഏകദേശം 260 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.