13 ഒാം ഷിൻറികോ അംഗങ്ങളുടെ വധശിക്ഷ ജപ്പാൻ നടപ്പാക്കുന്നു
text_fieldsടോേക്യാ: പ്രതിലോമ ആശയമുള്ള ഒാം ഷിൻറികോ വിഭാഗത്തിലെ 13 അംഗങ്ങളുടെ വധശിക്ഷ ജപ്പാൻ നടപ്പാക്കുന്നു. 1995ൽ ജപ്പാൻ സബ്വേയിൽ 13 പേരുടെ മരണത്തിനിടയാക്കിയ ‘സാരിൻ’ രാസായുധ ആക്രമണത്തിലെ പ്രതികളാണ് ശിക്ഷിക്കപ്പെടുന്നവർ. ശിക്ഷ നടപ്പാക്കുന്നതിെൻറ മുന്നോടിയായി പ്രതികളെ ടോേക്യാ നഗരത്തിന് പുറത്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
േലാകാവസാനം പ്രവചിച്ച് രംഗത്തെത്തുകയും നിരന്തരം അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്ത് ജപ്പാനെ വിറപ്പിച്ച ഒാം ഷിൻറികോ സംഘടനയുടെ നേതാവ് ഷോകോ അസഹാരയുടെ ശിക്ഷയും ഉടൻ നടപ്പാക്കിയേക്കും. 23 വർഷം മുമ്പു നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഴുവൻ പ്രതികളുടെയും വിചാരണ ജനുവരിയിൽ പൂർത്തിയായിരുന്നു. ശിക്ഷ ഒരേ ദിവസം നടപ്പാക്കുമോ എന്നു വ്യക്തമല്ല. വധശിക്ഷ നടപ്പാക്കുന്ന തീയതി പരസ്യമാക്കാത്ത രാജ്യമാണ് ജപ്പാൻ. ശിക്ഷിക്കപ്പെടുന്നവർ മണിക്കൂറുകൾ മുമ്പും കുടുംബങ്ങൾ സംഭവം കഴിഞ്ഞുമാകും വിവരം അറിയുക.
ഷോകോ അസഹാരക്ക് മാത്രം ശിക്ഷ നടപ്പാക്കി മറ്റുള്ളവരുടേത് ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ രംഗത്തുവന്നിരുന്നു. സർക്കാർ ഇൗ ആവശ്യം തള്ളിയിട്ടുണ്ട്. 1995 മാർച്ച് 20ന് ടോേക്യായിലെ സബ്വേയിൽ ട്രെയിനിെൻറ അഞ്ച് വാഗണുകളിലും സാരിൻ രാസായുധം പ്രയോഗിച്ചതിനെ തുടർന്ന് ആയിരങ്ങൾ രോഗബാധിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.