സുനാമി: മരണം 800 കടന്നു; ഇന്തോനേഷ്യയിൽ കൂട്ടക്കുഴിമാടം
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 832 ആയി. അധികൃതർ ഒൗദ്യോഗികമായി ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടു. സുനാമിയും ഭൂകമ്പവും ഉണ്ടായ സുലൈവാസി ദ്വീപും പരിസര സ്ഥലങ്ങളും വലിയൊരു പ്രദേശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്തോനേഷ്യയിൽ ഉണ്ടായത്. രാജ്യത്തുണ്ടായ സുനാമിയിൽ കടൽത്തീരകൾ 20 മീറ്റർ വരെ ഉയർന്നിരുന്നു.
സുലൈവാസിക്കടുത്തുള്ള പാലുവിലാണ് കൂടുതൽ മരണങ്ങളും ഉണ്ടായിരിക്കുന്നത്. പല മൃതദേഹങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ജനങ്ങൾ പല സൂപ്പർമാർക്കറ്റുകളും കൊളളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേ സമയം, പ്രകൃതിദുരന്തത്തിൽ ജീവനറ്റവരുടെ മൃതദേഹങ്ങൾ കൂട്ടമായി അടക്കാനുള്ള ശ്രമം തുടങ്ങി. മാരകരോഗങ്ങൾ പരക്കാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. വേദനപ്പിക്കുന്ന തീരുമാനമാണിതെങ്കിലും ദുരന്തം കാതോർത്തിരിക്കുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കുന്ന ജനതക്ക് മറ്റു മാർഗങ്ങളില്ല.
ഒാരോ മിനിറ്റിലും മൃതദേഹങ്ങളുമായി നഗരങ്ങളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. പലരെയും ടെൻറുകളിലും തുറസ്സായ സ്ഥലത്തുമാണ് ചികിത്സിക്കുന്നത്.
ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തത് മരണസംഖ്യ ഉയരാനിടയാക്കിയിട്ടുണ്ട്. പാലുവിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ദീനരോദനങ്ങള്‍ കേള്‍ക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നത് ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.
പ്രിയപ്പെട്ടവരെ തേടി ഫേസ്ബുക്കിൽ
ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ ഭൂചലനത്തിലും സൂനാമിയിലും കാണാതായ പ്രിയപ്പെട്ടവരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് ആളുകൾ. പ്രകൃതിദുരന്തം താണ്ഡവമാടിയ സുലവേസി ദ്വീപ് വാസികളാണ് പ്രിയപ്പെട്ടവരെ ഫോേട്ടാകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് സഹായിക്കണമെന്ന് അപേക്ഷിക്കുന്നത്.
ദുരന്തത്തിെൻറ വ്യാപ്തിയെക്കുറിച്ച് ഇപ്പോഴും യഥാർഥചിത്രം ലഭിച്ചിട്ടില്ല. പലയിടങ്ങളിലും വാർത്താവിനിമയ ഉപാധികൾ തകർന്നിരിക്കയാണ്. ‘‘ഇൗ ഫോേട്ടായിൽ കാണുന്ന എെൻറ കുടുംബാംഗങ്ങളെ നിങ്ങൾ കണ്ടുവോ? അവർ സുരക്ഷിതരായിരിക്കുന്നുവെന്നറിയാനാണ് ആഗ്രഹിക്കുന്നത്. ഇൗ നിമിഷംവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കണ്ടെത്തിയാൽ ദയവായി അറിയിക്കുക’’ -6843 അംഗങ്ങളുള്ള ഒരു എഫ്.ബി ഗ്രൂപ്പിൽ ഒരാളിട്ട പോസ്റ്റാണിത്.
സുനാമി കൂടുതൽ നാശം വിതച്ച പാലുവിൽ പ്രിയപ്പെട്ടവരെ കണ്ടെത്താൻ സുഹൃത്തുക്കളുടെ സഹായം തേടിയിരിക്കയാണ് ചിലർ. പാലുവിൽനിന്ന് ഒരുപാടുപേരെ സുരക്ഷിതമായി മാറ്റിയ വിവരം മറ്റു യൂസർമാർ പങ്കുവെക്കുന്നു. അവർക്ക് ഭക്ഷണവും വെള്ളവും ആവശ്യമുണ്ടെന്നും അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയാൽ അവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കരുതെന്നും വിവരമറിയിച്ചാൽ ഏറ്റുവാങ്ങാമെന്നും പോസ്റ്റിടുന്നവരുടെ കണ്ണീർനനവും ഇവിടെ കാണാം.
രക്തസാക്ഷിയായി ഗുനാവൻ
അേൻറാണിയസ് ഗുനാവൻ അഗുങ് എന്ന ട്രാഫിക് ജീവനക്കാരനെ ഇന്തോനേഷ്യക്കാർ മറക്കില്ല. നൂറുകണക്കിനു ആളുകളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയാണ് ഇൗ 21കാരൻ ജ്വലിക്കുന്ന ഒാർമയായത്. പാലുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഗുനാവൻ.
വെള്ളിയാഴ്ച ശകതമായ ഭൂചലനത്തെ തുടർന്ന് പാലു വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാരോടും ഒഴിയാൻ അധികൃതർ നിർദേശം നൽകിയിരുന്നു. റൺവേയിൽ വിള്ളൽ ദൃശ്യമായതോടെ ജീവനക്കാർ ഒാടിരക്ഷപ്പെട്ടു. ആ സമയത്ത് നൂറിലേറെ യാത്രക്കാരുമായി ബാട്ടിക് വിമാനം പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു.
സഹപ്രവർത്തകരെപ്പോലെ എല്ലാം ഇെട്ടറിഞ്ഞോടാൻ ഗുനാവൻ തയാറായില്ല. കൺട്രോൾ റൂമിലിരുന്ന് വിമാനം സുരക്ഷിതമായി പറക്കാൻ സഹായിച്ചു. തൊട്ടുപിന്നാലെ കൺട്രോൾടവർ ശക്തമായി കുലുങ്ങി. കെട്ടിടം തകർന്നു വീഴുമെന്ന് കരുതി ഇദ്ദേഹം നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി. ചാട്ടത്തിെൻറ ആഘാതത്തിൽ സാരമായി പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.