13.03 കോടിയുടെ വജ്രം മോഷണം പോയി
text_fieldsടോക്യോ: 18.4 ലക്ഷം ഡോളർ (130345600 രൂപ) മൂല്യമുള്ള 50 കാരറ്റ് വജ്രം മോഷണം പോയ സംഭവത്തിൽ ജപ്പാ ൻ പൊലീസ് അന്വേഷണം തുടങ്ങി. ടോക്യോയിലെ യൊകോഹാമയിലെ നടന്ന അന്താരാഷ്ട്ര ആഭരണ വ ്യാപാര പ്രദർശന മേളക്കിടെയാണ് വജ്രം മോഷണം പോയത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണി വരെ വജ്രം പ്രദർശനശാലയിലെ ചില്ലിെൻറ ഷോകേസിനുള്ളിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വെള്ളിയാഴ്ചയാണ് മൂന്നു ദിവസത്തെ മേള സമാപിച്ചത്. ലോകവ്യാപകമായി 410 ജ്വല്ലറി കടകൾ പങ്കെടുത്തു. മേളക്ക് 10,000ൽ ഏറെ സന്ദർശകരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.