ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു –ബാജ്വ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാക് സൈനിക മേധാവി ഖമർ ജാവേദ് ബാജ്വ. സമാധാനം പുനഃസ്ഥാപിക്കാൻ പാക് സർക്കാർ കൈക്കൊള്ളുന്ന ഏതുതരം ചർച്ചകളെയും പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാർലമെൻറിലെ ഉപരിസഭയായ സെനറ്റിനു മുന്നിൽ പ്രാദേശിക സുരക്ഷ, പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ നൽകിയ വിശദീകരണത്തിലായിരുന്നു ബാജ്വയുടെ പരാമർശം. സുരക്ഷസംവിധാനത്തെക്കുറിച്ച് ആറു വർഷത്തിനിടെ ആദ്യമായാണ് പാക് സൈന്യം സെനറ്റിനു മുമ്പാകെ വിശദീകരണം നൽകുന്നത്.
പാകിസ്താനിൽ സൈന്യത്തിന് നിർണായക സ്വാധീനമാണുള്ളത്. ഇന്ത്യയും അഫ്ഗാനിസ്താനുമുൾപ്പെടെയുള്ള എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിൽ ആക്കുന്നതിനായുള്ള നടപടികൾക്കു സൈന്യത്തിെൻറ പൂർണ പിന്തുണയുമുണ്ടാകും. പാക് എം.പിമാർ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ബാജ്വ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് തടസ്സംനിൽക്കുന്നതു പാക് സൈന്യമാണെന്ന് ആരോപണമുയർന്നിരുന്നുഅതു തിരുത്താനുള്ള ശ്രമമാണ് ബാജ്വയുടേതെന്നു വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.