ട്രംപ് ബ്രിട്ടനിൽ
text_fieldsലണ്ടൻ: പ്രഥമ സന്ദർശനത്തിനായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷമാണ് ട്രംപും ഭാര്യ മെലാനിയയും എയർഫോഴ്സ് വൺ വിമാനത്തിൽ ലണ്ടനിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂനിയൻ വിടുന്നതോടെ യു.എസുമായി വ്യാപാരബന്ധം വർധിപ്പിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ബ്രെക്സിറ്റ് നടപടികൾ തുടങ്ങാനിരിക്കെ വിേദശകാര്യ സെക്രട്ടറിയടക്കം മൂന്നുപേർ രാജിവെച്ചത് തെരേസ മേയ് മന്ത്രിസഭക്ക് തിരിച്ചടിയായിരിക്കുന്ന വേളയിലാണ് ട്രംപിെൻറ സന്ദർശനം. ട്രംപിെൻറ സന്ദർശനത്തിനെതിരെ ബ്രിട്ടനിലുടനീളം പ്രതിഷേധറാലികളും നടക്കുന്നുണ്ട്. യാത്രവിലക്ക് പ്രഖ്യാപനവും കുടിയേറ്റ കുടുംബങ്ങളെ മെക്സിക്കൻ അതിർത്തിയിൽ വേർപെടുത്തി കുട്ടികളെ തടവുകേന്ദ്രങ്ങളിലടച്ചതുമാണ് പ്രതിഷേധത്തിന് കാരണം. ബ്രിട്ടൻ സന്ദർശിക്കുന്ന 12ാമത് യു.എസ് പ്രസിഡൻറാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.