Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ് ഉൻ അത്യാസന്ന...

കിം ജോങ് ഉൻ അത്യാസന്ന നിലയിലാണെന്ന റിപ്പോർട്ട് തള്ളി ട്രംപ്

text_fields
bookmark_border

വാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അത്യാസന്ന നിലയിലാണെന്ന റിപ്പോർട്ട് തള്ളി അമേരിക്കൻ പ്രസിഡന്‍റ ് ഡോണൾഡ് ട്രംപ്. ഇത് തെറ്റായ വാർത്തയാണെന്ന് കരുതുന്നു. പഴയ രേഖകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളാ ണ് താൻ അറിഞ്ഞത്. ഉത്തര കൊറിയുമായും കിം ജോങ് ഉന്നുമായും നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് വിശ്വസിക്കുന്നു.- ട്രംപ് വ്യക്തമാക്കി.

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില വഷളായെന്ന വാർത്തക്ക് പിന്നാലെ കിം സുഖം പ്രാപിക്കട്ടെ എന്ന് ട്രംപ് ആശംസ നേർന്നിരുന്നു. എന്നാൽ,
കിമ്മിന് മസ്​തിഷ്​കാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ ദക്ഷിണ കൊറിയ തള്ളിയിരുന്നു. 36കാരനായ കിമ്മിന്​ ഗുരുതര രോഗമുണ്ടെന്നതിന്​ ഒരു തരത്തിലുളള സ്​ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന്​ ദക്ഷിണ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫിസ്​ അറിയിച്ചു.

ഏപ്രിൽ 15ന് നടന്ന മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ‍ആരോഗ്യാവസ്ഥയെ കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നത്. ഏപ്രിൽ 11നാണ് കിം അവസാനമായി പുറംലോകം കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unworld newsmalayalam newsasia pasaficDonald Trump
News Summary - Donald Trump rejects reports of Kim Jong-un's illness -World News
Next Story