ആഭ്യന്തര കാര്യത്തിൽ ഇടപെടരുതെന്ന് തുർക്കിയോട് ഇന്ത്യ
text_fieldsന്യൂഡൽഹി: കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കി ഇടപെടേണ്ടെ ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദർശത്തിന് പാകിസ്താനിലെത്തിയ ഉർദുഗാൻ സംയുക്ത പാർലമെൻററി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കശ്മീർ വിഷയത്തിൽ പരാമർശം നടത്തിയത്.
തുർക്കി ഭരണകൂടം ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടെപടേണ്ട. വസ്തുതകൾ മനസ്സിലാക്കിമാത്രം വേണം പ്രതികരിക്കാൻ. പാകിസ്താൻ ഉറവിടമായിട്ടുള്ള തീവ്രവാദം ഇന്ത്യക്കും മേഖലക്കാകെയും ഭീഷണിയാണെന്നും രവീഷ് കുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
നീതിയുടെയും ന്യായത്തിേൻറയും അടിസ്ഥാനത്തിലല്ലാതെ കശ്മീർ വിഷയം തർക്കത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ പരിഹരിക്കാൻ കഴിയില്ലെന്നായിരുന്നു ഉർദുഗാെൻറ പ്രസ്താവന. നമ്മുടെ കശ്മീരി സഹോദരീസഹോദരന്മാർ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതൽ രൂക്ഷമായി.
ഇന്ന് കശ്മീർ നിങ്ങളെപ്പോലെതന്നെ ഞങ്ങളുടെയും മുഖ്യ വിഷയമായി മാറിയെന്നും ഉർദുഗാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.