അഫ്ഗാനിൽ മൂന്നിടത്ത് താലിബാൻ ആക്രമണം: 26 പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് മൂന്നിടങ്ങളിലായി താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ 10 താലിബാൻ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. കുന്ദൂസ്, ബാൾക്ക്, ടക്ഹാർ പ്രവിശ്യകളിലാണ് ആക്രമണം. കുന്ദൂസിലെ ദാശ്തി ആർച്ചി ജില്ലയിലെ പൊലീസ് ചെക്പോയൻറിലുണ്ടായ ആക്രമണത്തിൽ 10 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പ്രവിശ്യ കൗൺസിൽ തലവൻ മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു. ബാൾക്ക് പ്രവിശ്യയിലെ ചെക്പോയൻറിലുണ്ടായ ആക്രമണത്തിൽ ഒമ്പതു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാർക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്ന് പ്രവിശ്യ കൗൺസിൽ തലവൻ മുഹമ്മദ് അഫ്സൽ ഹദീദ് പറഞ്ഞു.
ടക്ഹാർ പ്രവിശ്യയിലെ ഡർഖദ് ജില്ലയിലുണ്ടായ ചെക്പോയൻറ് ആക്രമണത്തിൽ ഏഴു സുരക്ഷസൈനികർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ 10 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യ ഗവർണറുടെ വക്താവ് ജവാദ് ഹജ്രി പറഞ്ഞു. താലിബാൻ സംഘത്തെ അവിടെനിന്ന് സൈന്യം തുരത്തി. പ്രവിശ്യയിലെ മറ്റു ജില്ലകളിൽനിന്നും കഴിഞ്ഞയാഴ്ചകളിൽ താലിബാനെ തുരത്തിയതായും പോരാട്ടം തുടരുകയാണെന്നൂം ഹജ്രി പറഞ്ഞു.
അതേസമയം, വടക്കൻ അഫ്ഗാനിൽ കഴിഞ്ഞയാഴ്ചകളിൽ താലിബാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ജവസ്ജാൻ, ഹെൽമന്ദ്, ടക്ഹാർ പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ നേരത്തേ 41 പേരാണ് കൊല്ലപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.