Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയൻ അഭയാർഥി...

സിറിയൻ അഭയാർഥി ക്യാമ്പിൽ ​െഎ.എസ്​ ആക്രമണം; 12 പേർ കൊല്ല​െപ്പട്ടു

text_fields
bookmark_border
സിറിയൻ അഭയാർഥി ക്യാമ്പിൽ ​െഎ.എസ്​ ആക്രമണം; 12 പേർ കൊല്ല​െപ്പട്ടു
cancel

ബെയ്​റൂട്ട്​: സിറിയയി​െല അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ ചാവേറാക്രമണത്തിൽ 12 പേർ കൊല്ല​െപ്പട്ടു. സിറിയ-ഇറാഖ്​ അതിർത്തിയിലാണ്​ ആക്രമണം നടന്നത്​. ഇറാഖിലേക്ക്​ കടക്കാൻ കാത്തിരിക്കുന്ന 300 ഒാളം കുടുംബങ്ങൾ അഭയാർഥി ക്യാമ്പിലുണ്ടായിരുന്നു. അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടാകുമെന്നാണ്​ സിറിയൻ മനുഷ്യാവകാശ പ്രവർത്തകർ അവകാശ​െപ്പടുന്നത്​. 31 സാധാരണക്കാരുൾപ്പെടെ 46പേർ കൊല്ലപ്പെട്ടതായാണ്​​ അനൗദ്യോഗിക കണക്ക്​. 

ആക്രണമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ​െഎ.എസ്​, സിറിയൻ ഡെമോക്രാറ്റിക്​ ഫോഴ്​സിനു നേരെയാണ്​ ആക്രമണം നടത്തിയതെന്നും അവകാശപ്പെടുന്നു.അഭയാർഥികളെ മറ്റൊരു ക്യാമ്പിലേക്ക്​ മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്​.  ഇറാഖ്​ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ 10 സൈനികരുൾപ്പെടെ 46പേർ കൊല്ല​െപ്പട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriais attack
News Summary - Dozens Killed in ISIS Attack at Syria Camp
Next Story