ഇറാനെ പഴിചാരി യു.എസ്; നിഷേധിച്ച് ഇറാൻ
text_fieldsമസ്കത്ത്: വ്യാഴാഴ്ച രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ ഒമാൻ ഉൾക്കട ലിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാന് കൈയുണ്ടെന്ന് അമേരിക്ക. ഇ തിന് തെളിവായി വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. ചെറുബോട്ടിൽ എ ത്തിയവർ ആക്രമണത്തിന് ഇരയായ കൊക്കുക കറേജ്യസ് എന്ന കപ്പലിൽനി ന്ന് സാധനങ്ങൾ മറ്റൊരു ബോട്ടിലേക്ക് മാറ്റുന്ന ബ്ലാക്ക് ആൻഡ്ൈവറ്റ് വിഡിയോയാണ് വെള്ളിയാഴ്ച രാവിലെ അമേരിക്കൻ നാവികസേന പുറത്തുവിട്ടത്.െറവലൂഷനറി ഗാർഡ് സേനാംഗങ്ങൾ സ്ഫോടനത്തിൽ തകരാത്ത മൈനുകൾ നീക്കം ചെയ്യുന്നതാണ് ഇതെന്നും തെളിവുകൾ നശിപ്പിക്കാനാണ് ഇത് ചെയ്തതെന്നും അമേരിക്കൻ മിലിറ്ററി സെൻട്രൽ കമാൻഡ് വക്താവ് ബില്ലി അർബൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഇറാനാണെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ആരോപിച്ചിരുന്നു.
അമേരിക്കയുടെ ആരോപണം നിരുപാധികം തള്ളുന്നതായി ഇറാൻ അറിയിച്ചു. ഒരു തെളിവുമില്ലാത്ത അമേരിക്കയുടെ ‘ഇറാനോഫോബിയ’ കാമ്പയിെൻറ ഭാഗമായ ആരോപണമാണിത്. സംഘർഷാവസ്ഥ കുറക്കുന്നതിനായി മേഖലയിലെ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കി പരസ്പര ബഹുമാനത്തോടെ നേരിട്ടുള്ള സംഭാഷണങ്ങൾക്ക് തയാറാകണമെന്നും ഇറാൻ നിർദേശിച്ചു. െഎക്യരാഷ്ട്ര സഭയിലെ മിഷൻ വഴിയാണ് നിഷേധക്കുറിപ്പ് ഇറാൻ പുറത്തുവിട്ടത്.
കപ്പലുകള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് സഹായത്തിനെത്തിയ അമേരിക്കന്‍ വിമാനങ്ങള്‍ പകര്‍ത്തിയതെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യമാണ് അമേരിക്ക പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകുന്നേരം 4.10ഒാടെയാണ് പട്രോൾ ബോട്ടിലെത്തിയവർ സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തതെന്ന് ബില്ലി അർബൻ പറഞ്ഞു. ബോട്ട് കപ്പലിന് അടുത്തേക്ക് വരുന്നതും സാധനങ്ങൾ മാറ്റുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷത്തിൽ ഏർപ്പെടാൻ അമേരിക്കക്ക് താൽപര്യമില്ലെന്നും എന്നാൽ, സുഗമമായ സമുദ്ര സഞ്ചാരമടക്കം തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അമേരിക്ക ഒരുക്കമാണെന്നും ബില്ലി അർബൻ കൂട്ടിച്ചേർത്തു.
ജപ്പാനീസ് ഉടമസ്ഥതയിലുള്ള കൊക്കുക കറേജ്യസ്, നോർവീജിയൻ ഉടമസ്ഥതയിലുള്ള എം.ടി ഫ്രണ്ട് ആൾട്ടിയർ എന്നീ കപ്പലുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഫ്രണ്ട് ആൾട്ടിയർ എന്ന കപ്പലിന് ആക്രമണത്തിൽ തീപിടിക്കുകയും ചെയ്തിരുന്നു. ഒരു കപ്പലിൽ മെഥനോളും രണ്ടാമത്തേതിൽ നാഫ്തയുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊക്കുക കറേജ്യസിെൻറ ഉടമകളായ ജപ്പാനീസ് കമ്പനി അമേരിക്കൻ സേനയുടെ വാദത്തിന് വിരുദ്ധമായ കാര്യമാണ് പറയുന്നത്. അക്രമണത്തിന് തൊട്ടുമുമ്പ് കപ്പലിലുണ്ടായിരുന്ന നാവികർ അന്തരീക്ഷത്തിൽ പറക്കുന്ന വസ്തുക്കൾ കണ്ടതായി പറഞ്ഞതായി കമ്പനി പ്രസിഡൻറിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് വെടിയുണ്ടകൾ ആകാനാണ് സാധ്യത. കപ്പലിെൻറ സമുദ്രനിരപ്പിന് മുകളിലുള്ള ഭാഗത്താണ് കേടുപാട് സംഭവിച്ചത്.
മൈനുകളും ടോർപിഡോയും മറ്റും മൂലമാണ് കപ്പലിന് കേട് സംഭവിച്ചതെന്ന വാദം തെറ്റാണെന്നാണ് ഇത് കാണിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ആദ്യ ആക്രമണം എൻജിൻ മുറിക്ക് സമീപമായിരുന്നു. പിന്നാലെ കപ്പലിെൻറ പിൻവശത്തും ആക്രമണമുണ്ടായി. അന്താരാഷ്ട്ര കപ്പൽചാലിൽ ഇറാെൻറ തെക്കൻതീരത്തുനിന്ന് 40 കി.മീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. കൊക്കുക കറേജ്യസിലെ ജീവനക്കാരെ ഡച്ച് ടഗ് രക്ഷിച്ച് അമേരിക്കൻ നാവികസേനയുടെ യു.എസ്.എസ് ബെയിൻ ബ്രിഡ്ജ് എന്ന കപ്പലിന് കൈമാറി. ഫ്രണ്ട് ആൾട്ടിയറിലെ ജീവനക്കാരെ ഇറാനിയൻ െറവലൂഷനറി ഗാർഡ് കപ്പലാണ് രക്ഷിച്ചത്. ഇവരുടെ വിഡിയോ ഇറാൻ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
അക്രമണത്തിെൻറ പ്രതിഫലനമെേന്നാണ്ണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില തുടർച്ചയായി രണ്ടാംദിവസവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.