വരൂ ശവപ്പെട്ടിയിൽ കിടക്കാം; മരണത്തെ കുറിച്ചറിയാം
text_fieldsസോൾ: ആളുകൾക്ക് സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും അനുഭവിച്ചറിയാൻ സൗകര്യമെ ാരുക്കി ദക്ഷിണ കൊറിയയിലെ ഹീലിങ് സെൻറർ എന്ന കമ്പനി. കമ്പനി ഒരുക്കുന്ന ‘ലിവിങ് ഫ്യൂ ണറലി’ല്‍ പങ്കെടുത്താല്‍ മരണശേഷം നമുക്കു ചുറ്റും നടക്കുന്നതൊക്കെ അനുഭവിച്ചറിയാം. യഥാര്‍ഥ സംസ്കാര ചടങ്ങുകള്‍ പോലെതന്നെയാണ് ഇത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച് പത്തു മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ കിടത്തും. പുറത്ത് മരണാനന്തരച്ചടങ്ങുകളും നടക്കും. മരണവും സംസ്കാരച്ചടങ്ങുകളും അഭിനയിക്കുകയും മരണം താൽക്കാലികമായി അനുഭവിക്കുകയുമാണ് ചെയ്യുന്നത്.
കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര് ചടങ്ങുകളിൽ പങ്കെടുക്കുന്നു. സ്വന്തം മരണാനുഭവത്തിലൂടെ കടന്നുപോകുന്നതിലൂടെ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിതം തുടരാനാകുമെന്നാണ് കമ്പനി പറയുന്നത്. ശവപ്പെട്ടിയില്‍ കിടക്കുന്ന സമയംകൊണ്ട് മാനസികമായി വലിയ പരിവര്‍ത്തനം സംഭവിക്കുന്നതായും പുതിയ തിരിച്ചറിവുകള്‍ നേടുന്നതായുമാണ് പങ്കെടുത്തവരുടെ അഭിപ്രായം. ഒരിക്കലെങ്കിലും നാം മരണത്തെക്കുറിച്ച് ബോധവാന്മാരാകുകയും ആ അനുഭവത്തിലൂടെ കടന്നുപോകുകയും ചെയ്താല്‍ ജീവിതത്തെക്കുറിച്ച് പുതിയൊരു സമീപനം നമുക്ക് ലഭിക്കും, സ്വന്തം മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത 75കാരിയായ ചോ ജീ-ഹീ പറയുന്നു.
ജീവിതത്തില്‍ ഇക്കാലമത്രയും മറ്റുള്ളവരെ എതിരാളികളായി മാത്രമാണ് കണ്ടിരുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ശവപ്പെട്ടിയിലെ പത്തു മിനിറ്റ് തന്നെ സഹായിച്ചതായി വിദ്യാര്‍ഥിയായ ചോയ് ജിന്‍ ക്യു പറയുന്നു. 2012ലാണ് ഹീലിങ് സെൻറർ കമ്പനി ഇത്തരമൊരു പരിപാടി ആരംഭിച്ചത്. ഇതുവരെയായി 25,000 പേരാണ് ഇതില്‍ പങ്കെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.