ഭൂചലനം: ദ്വീപ് 10 ഇഞ്ച് ഉയർന്നുവെന്ന്ശാസ്ത്രജ്ഞർ
text_fieldsജക്കാർത്ത: ലംബോക് ദ്വീപിലെ ശക്തിയേറിയ ഭൂചലനത്തിനുശേഷം ഉപരിതലത്തിൽനിന്ന് ഇന്തോനേഷ്യ 10 ഇഞ്ചോളം ഉയർത്തിയതായി ശാസ്ത്രലോകം. വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ലംബോക്കിൽ ആഗസ്റ്റ് അഞ്ചിനുണ്ടായ ഭൂചലനത്തിൽ 300ലേറെ ആളുകളാണ് മരിച്ചത്.
ലംബോക്കിലെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിച്ച് കാലിേഫാർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെയും നാസയിലെയും ശാസ്ത്രസംഘമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹദൃശ്യങ്ങളിലൂടെ പ്രകൃതി ദുരന്തത്തിെൻറയും സ്ഫോടനങ്ങളുടെയും തീവ്രത മനസ്സിലാക്കാനാകുമെന്നും നാസ വ്യക്തമാക്കി.
ഭൂചലനത്തിെൻറ പ്രഭവകേന്ദ്രത്തിനു സമീപത്തെ ദ്വീപിെൻറ വടക്കുപടിഞ്ഞാറൻ മേഖലയിൽ കാൽമീറ്ററോളം വിള്ളലുണ്ടായി. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 270,000ത്തോളം ആളുകൾ ഭവനരഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.