ജപ്പാനിലും ന്യൂസിലന്‍ഡിലും ശക്തമായ ഭൂചലനം
text_fieldsടോക്യോ/വെലിങ്ടണ്‍: വടക്കുകിഴക്കന്‍ ജപ്പാനിലെ തീരമേഖലകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിനു സമീപത്ത് വരെ സുനാമിത്തിരകള്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതത്തേുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. കെട്ടിടങ്ങള്‍ കുലുങ്ങിയതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിനു ശേഷം അധികൃതര്‍ സൂനാമി മുന്നറിയിപ്പും നല്‍കി. എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷം അത് റദ്ദാക്കി.
സുനാമി സാധ്യതയുള്ളതിനാല്‍ ഫുകുഷിമ തീരത്തുനിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റി. പ്രാദേശിക സമയം രാവിലെ ആറിനാണ് സംഭവം. ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജന്‍റീന സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 2011ല്‍ ഇവിടെയുണ്ടായ ഭൂചലനത്തിലും സൂനാമിയിലും 18,000ത്തോളം ആളുകള്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയവും തകര്‍ന്നു.
ന്യൂസിലന്‍ഡിന്‍െറ ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ ദ്വീപ് ആണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. തലസ്ഥാനമായ വെലിങ്ടണില്‍നിന്ന് 200 കി.മീ അകലെയാണിത്. ന്യൂസിലന്‍ഡില്‍ കഴിഞ്ഞയാഴ്ചയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.