‘അന്ന് 78,000 പേർ കൊല്ലപ്പെട്ടത് ചൈന സമ്മതിക്കില്ല’
text_fieldsബർലിൻ: 2008 മേയ് 12ന് ചൈനയിലെ സിക്വാൻ പ്രവിശ്യയിൽ 87,000ത്തോളം പേരുടെ ജീവനെടുത്ത മഹാ ഭൂകമ്പത്തിന് 10 ആണ്ട് തികയുേമ്പാഴും സർക്കാർ അനാസ്ഥ ഇപ്പോഴും തുടരുന്നതായി ചൈനീസ് വിമതൻ എയ് വെയ്വെയ്. സംഭവത്തിെൻറ വിശദാംശങ്ങളും ദുരന്തത്തിെൻറ വ്യാപ്തിയും ഇനിയും പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല.
7000 സർക്കാർ സ്കൂളുകൾ നിലംപൊത്തി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്ന് മരിച്ചത്. കെട്ടിട നിർമാണം അഴിമതിയിൽ കുളിച്ചപ്പോൾ പിഞ്ചുമക്കളുടെ ജീവൻ കുരുതി കൊടുക്കേണ്ടിവന്നുവെന്ന് വെയ്വെയ് പറഞ്ഞു. സ്കൂളുകൾ തകർന്ന് 5335 വിദ്യാർഥികൾ മരിച്ചെന്ന് ഏറെ വൈകി 2009ൽ ശുഷ്കമായ കണക്കുമാത്രമാണ് സർക്കാർ പുറത്തുവിട്ടത്. സ്കൂളുകളുടെ നിർമാണത്തെക്കുറിച്ച് അന്വേഷണത്തിന് സമിതിയെ വെക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും എങ്ങുമെത്തിയില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.