Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2017 5:52 AM IST Updated On
date_range 18 Oct 2017 11:59 PM ISTഈജിപ്ത്: 100ലധികം മാധ്യമപ്രവര്‍ത്തകര്‍ തടവറയില്‍
text_fieldsbookmark_border
കൈറോ: ഈജിപ്തില്‍ 2013ലെ സൈനിക അട്ടിമറിക്കുശേഷം100ലധികം മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ അറസ്റ്റുകളെന്ന് അറബ് മീഡിയ ഫ്രീഡം മോണിറ്റര്‍ എന്ന സംഘടന പറഞ്ഞു. പിടികൂടപ്പെട്ടവരില്‍ 30ഓളം പേരെ തീവ്രവാദ കേസില്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. കഴിഞ്ഞമാസം മാത്രം രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ 112 വധശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഈ സമയത്തിനിടെ എട്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story