ആറുവർഷത്തെ തടങ്കലിൽനിന്ന് ഹുസ്നി മുബാറകിനു മോചനം
text_fieldsകൈറോ: ഇൗജിപ്തിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡൻറ് ഹുസ്നി മുബാറക്കിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചു. 2011ലെ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട കേസിൽ ഇൗ മാസം രണ്ടിന് ഇൗജിപ്തിലെ ഉന്നത അപ്പീൽ കോടതി ജഡ്ജി അഹ്മദ് അബ്ദുല്‍ ഖാവി മുബാറക്കിനെ വെറുതെ വിട്ടിരുന്നു. ജനകീയ പ്രക്ഷോഭത്തിലാണ് മുബാറക്കിനെ പുറത്താക്കിയത്. പ്രേക്ഷാഭകരെ കൊലപ്പെടുത്താൻ പ്രേരണ നൽകിയതുൾപ്പെടെ നിരവധി കേസുകളിലാണ് മുബാറക് വിചാരണ നേരിട്ടത്. ഏതാനും വർഷങ്ങളായി സൈനിക ആശുപത്രിയായിരുന്നു 88 കാരനായ മുശർറഫിെൻറ തടങ്കൽ പാളയം. സൈനിക തടവറയിൽ പാർപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യപരമായ കാരണങ്ങളാൽ സൈനിക ആശുപത്രിയിേലക്ക് മാറ്റുകയായിരുന്നു.
മോചിതനായ ശേഷം മുബാറക് ജന്മനാടായ ഹെലിപോളിസിലേക്ക് തിരിച്ചു. 2011ൽഅധികാരം നഷ്ടപ്പെട്ട് രണ്ടുമാസത്തിനകം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 2012ലാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മുബാറക് അപ്പീൽ നൽകിയതിനെ തുടർന്ന് കേസ് പുനർ വിചാരണക്ക് ഉത്തരവിടുകയായിരുന്നു. 2013ൽ മുബാറക്കിനും ഏഴു അനുയായികൾക്കും എതിരായ കേസുകൾ കോടതി റദ്ദാക്കി. 2016ല്‍ അഴിമതിക്കേസില്‍ മുബാറക്കിനും രണ്ട് മക്കൾക്കും കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചിരുന്നു. 2015ൽ മുബാറക്കിെന മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊതുജന രോഷം ഭയന്ന് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി മോചനം വൈകിപ്പിക്കുകയായിരുന്നു. മുബാറക്കിെൻറ സൈനിക ഇൻറലിജൻസ് മേധാവിയായിരുന്നു അൽസീസി.
1981 മുതൽ 2011ൽ പുറത്താകുന്നതുവരെ പ്രസിഡൻറായി തുടർന്നു മുബാറക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.