പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഇൗജിപ്തിൽ പ്രതിപക്ഷ ആഹ്വാനം
text_fieldsകൈറോ: അബ്ദുൽ ഫത്താഹ് അൽസീസിക്കെതിരെ മത്സര രംഗത്തേക്കുവന്ന സ്ഥാനാർഥികളെ അടിച്ചമർത്തിയ നിലപാടിൽ പ്രതിഷേധിച്ച് മാർച്ചിൽ നടക്കുന്ന ഇൗജിപ്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം. വോെട്ടടുപ്പ് യുക്തിക്ക് നിരക്കുന്നതല്ലെന്നും നിഷ്പക്ഷമായ മത്സരം തടഞ്ഞിരിക്കയാണെന്നും എട്ട് പാർട്ടികളും 150 ജനാധിപത്യാനുകൂല നേതാക്കളുമാണ് സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടത്.
2014ൽ സീസിക്കെതിരെ മത്സരിച്ച ഹംദീൻ സബാഹി അടക്കമുള്ളവർ കൂട്ടത്തിലുണ്ട്. സീസിയുടെ േസ്വച്ഛാധിപത്യ നയങ്ങൾക്കെതിരെ മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഒരുമിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു. സീസിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ൈസനിക മേധാവി സാമി അനാെന സൈന്യം കള്ളക്കേസ് ചുമത്തി നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന മറ്റുചിലരും വിവിധ കേസുകളിൽ ജയിൽശിക്ഷ ഭീഷണിയിലാണ്.
ഇത് സീസി എതിരാളികളെ അടിച്ചമർത്താൻ സ്വീകരിച്ച നടപടികളായാണ് വിലയിരുത്തപ്പെടുന്നത്. അറബ് വസന്താനന്തരം തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ചാണ് 2013ൽ സീസി അധികാരത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.