യഹൂദ് ഒൽമെർട്ട് ജയിൽമോചിതനായി
text_fieldsതെൽഅവീവ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമെർട്ട് മോചിതനായി. 27 മാസത്തെ ശിക്ഷയനുഭവിക്കുകയായിരുന്ന 71കാരനായ ഒൽെമർട്ടിനെ മോചിപ്പിക്കാൻ പരോൾ ബോർഡ് തീരുമാനമെടുത്തിരുന്നു. തീരുമാനത്തിനെതിരെ അപ്പീലിന് പോകുന്നില്ലെന്ന് േപ്രാസിക്യൂട്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മോചനത്തിന് വഴിതെളിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹം മാസിയാഹു ജയിലിൽനിന്ന് മോചിതനായത്.
2006 മുതൽ 2009 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ഒൽമെർട്ട് 2016 ഫെബ്രുവരിയിലാണ് ജയിലിലടക്കപ്പെടുന്നത്.ഫലസ്തീനുമായി സമാധാന ചർച്ചകൾക്ക് സന്നദ്ധമായതിനെ തുടർന്ന് ഒൽമെർട്ട് അന്താരാഷ്ട്ര പ്രശംസ നേടിയിരുന്നു. എന്നാൽ, പിന്നീട് അഴിമതിയാരോപണങ്ങളിൽപെട്ടതോടെ രാജിവെക്കേണ്ടി വരുകയായിരുന്നു. ഇദ്ദേഹത്തിന് ശേഷമാണ് ബിന്യമിൻ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരമേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.