ഉർദുഗാൻ ഖത്തറിൽ; അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഗൾഫ് പ്രതിസന്ധി പരിഹാരശ്രമങ്ങളുടെ ഭാഗമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഖത്തറിലെത്തി. സൗദി, കുവൈത്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷം തിങ്കളാഴ്ച ഉച്ചയോടെ ദോഹയിലെത്തിയ ഉർദുഗാനെയും പത്നി അമീനയെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് അമീറും ഉർദുഗാനും ദീർഘനേരം ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗൾഫ് പ്രതിസന്ധിയും മേഖലയിലെ മറ്റു വിഷയങ്ങളും ചർച്ചയായതായാണ് സൂചന. ഞായറാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായും ഉർദുഗാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.