Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയുടെ ജനാധിപത്യം...

തുർക്കിയുടെ ജനാധിപത്യം വിൽപ്പനക്കില്ലെന്ന്​ ട്രംപിനോട്​ ഉർദുഗാൻ

text_fields
bookmark_border
erdogan
cancel

അങ്കാറ: തുർക്കിയുടെ ജനാധിപത്യം അമേരിക്കക്ക്​ വിൽക്കാനുള്ളതല്ലെന്ന്​ പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉർദുഗാൻ. ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കിയുള്ള അമേരിക്കൻ തീരുമാനം സംബന്ധിച്ച്​ യു.എൻ പൊതുസഭയിൽ ചർച്ച നടക്കാനിരിക്കെയാണ്​ ഉർദുഗാ​​​​​െൻറ പ്രസ്​താവന. യു.എന്നിൽ യു.എസ്​ തീരുമാനത്തെ എതിർക്കുന്നവർക്ക് തങ്ങൾ​ നൽകുന്ന സഹായം വെട്ടിക്കുറക്കുമെന്ന്​ അമേരിക്കൻ അംബാസിഡർ നിക്കിഹാലെ ബുധനാഴ്​ച മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ്​ ഉർദുഗാ​​​​​െൻറ പ്രസ്​താവന​.

​ട്രംപ്​ താങ്കൾക്ക്​ തുർക്കിയുടെ ജനാധിപത്യത്തെ ഡോളർ ഉപയോഗിച്ച്​ വിലക്ക്​ വാങ്ങാനാവില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. ജറുസലേം വിഷയത്തിൽ തങ്ങളുടെ തീരുമാനം വ്യക്​തമാണ്. കുറച്ച്​ ഡോളറുകൾക്കായി നിങ്ങളുടെ ജനാധിപത്യ പോരാട്ടത്തെ വിൽക്കരുതെന്നാണ്​ ലോക രാജ്യങ്ങളോട്​ പറയാനുള്ളത്​. യു.എന്നിൽ അമേരിക്കക്ക്​ പ്രതീക്ഷിച്ച ഫലം കിട്ടില്ല. ലോക രാജ്യങ്ങൾ അമേരിക്കയെ നല്ലൊരു പാഠം പടിപ്പിക്കണമെന്നും​ ഉർദുഗാൻ ആവശ്യപ്പെട്ടു.

ഡിസംബർ ആറാം തിയതിയാണ്​ ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ്​ അംഗീകരിച്ചത്​. ഇതിനെതിരെ ലോകരാജ്യങ്ങളിൽ നിന്ന്​ വൻ പ്രതിഷേധമാണ്​ ഉയരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkeyworld newsmalayalam newsasia-PacificDonald Trump
News Summary - Erdogan: Mr Trump Turkey's democracy is not for sale-World news
Next Story