Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 3:29 AM IST Updated On
date_range 25 Oct 2017 3:29 AM ISTതുർക്കിക്ക് അംഗത്വം നൽകിയാൽ ഇ.യു പ്രശ്നങ്ങൾക്ക് പരിഹാരമാകും –ഉർദുഗാൻ
text_fieldsbookmark_border
അങ്കാറ: തുർക്കിക്ക് അംഗത്വം നൽകിയാൽ യൂറോപ്യൻ യൂനിയനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. 1987ലാണ് അംഗത്വത്തിനായി തുർക്കി ഇ.യുവിന് അപേക്ഷ നൽകിയത്. 2005 മുതൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങുകയും ചെയ്തു. എന്നാൽ, ഇപ്പോൾ കുറച്ചു വർഷങ്ങളായി ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ റദ്ദാക്കിയിരിക്കുന്നതോടെ കലഹത്തിെൻറ വക്കിലെത്തുകയും ചെയ്തു.
‘‘തുർക്കിയില്ലാത്ത യൂറോപ്പ് ഒറ്റപ്പെട്ടുപോകും. എന്നാൽ, തുർക്കിക്ക് ഒരിക്കലും യൂറോപ്പിെൻറ ആവശ്യമില്ല’’ -അങ്കാറയിൽ ഒരു പരിപാടിക്കിടെ ഉർദുഗാൻ പറഞ്ഞു. യൂറോപ്പിനെ ഇല്ലാതാക്കുന്നത് അവരുടെതന്നെ കാലഹരണപ്പെട്ട തത്ത്വങ്ങളാണ്. അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നു. ഭയമാണിപ്പോൾ യൂറോപ്പിനെ ഭരിക്കുന്നത്. ഒപ്പം നിയോനാസി പാർട്ടികളുടെ ഉദയവുമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ തീവ്രവലതുപക്ഷ കക്ഷികളുടെ വിജയം ചൂണ്ടിക്കാട്ടി ഉർദുഗാൻ സൂചിപ്പിച്ചു.
തുർക്കിയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് ഇ.യു കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദത്തെ പിന്തുണക്കുകയാണ് ഇ.യു രാജ്യങ്ങളെന്നായിരുന്നു തുർക്കിയുടെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story